ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തിൽ സുസ്ഥിര ടൂറിസത്തിന്റെ പങ്ക്

admin 18-08-2017 01:32 Tour and travel 872
Published in L'Osservatore Romano
Dated:11-08-2017


L'Osservatore Romano
00120 Vatican City.

2017 -ലെ ലോക വിനോദ സഞ്ചാരത്തിന്‌ കർദ്ദിനാൾ ടർക്സന്റെ സന്ദേശം


“വളർച്ചയ്ക്കും ദാരിദ്ര്യത്തിനെതിരയുള്ള പോരാട്ടത്തിനും സുപ്രധാനമായ ഒരു ആയുധമാകാൻ ടൂറിസത്തിന് കഴിയും” എന്ന സമഗ്ര വികസന കാര്യാലയത്തിന്റെ പ്രീഫെക്ട് കർദ്ദിനാൾ പീറ്റർ കോദ്‌വോ അപ്പിയാഹ് ടർക്സൺ ഉപദേശിക്കുന്നു. ആണ്ടുതോറും സെപ്റ്റംബർ 27ന് ആചരിച്ചു വരുന്ന ലോക വിനോദ സഞ്ചാര ദിനം പ്രമാണിച്ച് ഇതാദ്റ്റമായാണ് വത്തിക്കാനിലെ ഈ പുതിയ കാര്യാലയം ഇത്തരം ഒരു സന്ദേശം പുറപ്പെടുവിക്കുന്നത്. ഐക്യ രാഷ്ട്ര സംഘടനയുടെ പൊതു സമ്മേളനം 2017 നെ “സുസ്ഥിര ടൂറിസ വികസനത്തിനുള്ള അന്തർദേശീയ വർഷം” ആയി പ്രഖ്യാപിച്ചത് അനുസ്മരിച്ചുകൊണ്ട്”: “സന്ദർഭോജിതമായി ലോക ടൂറിസ സംഘടന (UNWTO) ഈ വർഷത്തെ വിനോദ സഞ്ചാരത്തിന് ‘സുസ്ഥിര ടൂറിസം: ഒരു വികസനോപാധി’ എന്ന ചിന്താ വിഷയം തിരഞ്ഞെടുത്തത് അതിന്റെ തുടർച്ചയാണ്” എന്ന് കർദ്ദിനാൾ ടർക്സൺ കൂട്ടിച്ചേർത്തു.

“യാത്രകരും ജോലിക്കാരുമായ ഒരു വലിയ സംഖ്യ മനുഷ്യർ അതിൽ ഏർപ്പെട്ടിരിക്കുന്നതുകൊണ്ടും, സമൂഹത്തിന് അതുവഴി പ്രാപ്യമാകാവുന്ന സാമ്പത്തിക, സാംസ്കാരിക, സാമൂഹിക നേട്ടങ്ങൾ കണക്കിലെടുക്കുന്നതുകൊണ്ടും, ഒപ്പം അതിൽ പതിയിരിക്കുന്ന ചതിക്കുഴികളും അപകട സാധ്യതകളും പരിഗണിക്കേണ്ടതുള്ളതിനാലും “വിനോദ സഞ്ചാരം ഒരു പ്രധാന പ്രതിഭാസമാണ്” അന്ന്‌ കർദ്ദിനാൾ തുടർന്ന് വിശദീകരിച്ചു. ഈ വിഷയത്തിൽ UNWTO യുടെ 2016ലെ ‘മർദ്ദമാപിനി’യെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. “120 കോടിയാണ് ആഗോളാടിസ്ഥാനത്തിൽ ടൂറിസ്റ്റുകളുടെ സംഖ്യ. ലോകമൊട്ടാകെ നോക്കിയാൽ വിനോദ സഞ്ചാരം ആഭ്യത്രോല്പാദനത്തിന്റെ 10 ശതമാനവും മൊത്തം കയറ്റുമതിയുടെ ഏഴു ശതമാനവുമാണ്. പതിനൊന്ന് തൊഴിലവസരങ്ങളിൽ ഒന്ന്‌ ടൂറിസത്തിലാണ്. അതുകൊണ്ട് രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥയിലും എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം ലക്ഷ്യമിടുന്ന നയങ്ങളിലും പരിസ്ഥിതിയുലും അതിന് സുപ്രധാനമായ സ്ഥാനം ഉണ്ട്‌.”

“വളർച്ചയ്ക്കും ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തിനും ഉപകരിക്കുന്ന ഒരു പ്രധാന ആയുധം” ആയി ടൂറിസത്തെ കാണാൻ കർദ്ദിനാൾ ട്ര്ക്സൺ ശിപാർശ ചെയ്യുന്നു. സഭയുടെ സാമൂഹിക ദർശനം അനുസരിച്ച് “സാമ്പത്തിക വികസനത്തിൽ മാത്രമായി ഒതുക്കാവുന്നതല്ല യഥാർത്ഥ വികസനം.” എന്ന് ഓർമ്മിക്കേണ്ടതുണ്ട്. അത് “സന്തുലിതമായിരിക്കണം” അതായത് ഓരോ മനുഷ്യന്റെയും വികസനത്തിന് അത് വഴിയൊരുക്കണം. ജനതകളുടെ പുരോഗതി എന്ന ചാക്രിക ലേഖനം സൂചിപ്പിക്കുന്നതും അതുതന്നെയാണ്. ഓരൊ വ്യക്തിക്കും അന്തസ്സോടെ പൂർണ്ണ വികാസം നേടുന്നതിന് ഉപയുക്തമാകുമാറ്‌ ഭൌതികവും ആത്മീയവുമായ ആവശ്യങ്ങൾക്ക് ഉത്തരം തേടുവാനും അങ്ങനെ “സമ്പൂർണ്ണ മാനസ്സോടെ പൂർണ്ണ വികാസം നേടുന്നതിന് ഉപയുക്തമാകുമാറ് ഭൌതികവും ആത്മീയവുമായ ആവശ്യങ്ങൾക്ക് ഉത്തരം തേടുവാനും അങ്ങനെ “സമ്പൂർണ്ണ മാനവികത” പ്രോത്സാഹിപ്പിക്കുവാനും പോൾ മാർപാപ്പ ശക്തമായി കല്പിച്ചു. ഈ വാക്കുകൾ പ്രവാചക സദൃശം ആയിരുന്നു. 20 വർഷം കഴിഞ്ഞ് 1987ൽ സുസ്ഥിര വികസനം എന്ന ആശയം ഐക്യ രാഷ്ട്ര സഭ അവതരിപ്പിച്ചു എന്ന് ഈ വത്തിക്കാൻ കാര്യാലയത്തിന്റെ പ്രീഫെക്ട് തുടർന്ന് വിശദീകരിച്ചു. സമഗ്രത എന്ന ആശയം മാനവ വികസനത്തോട് ചേർത്തുവയ്ക്കുമ്പോൾ യു.എന്നിന്റെ സുസ്ഥിരത എന്ന ആശയത്തോട് ഒത്തുപോകുന്നതാണ്. സാമൂഹിക, സാമ്പത്തിക, സാംസ്ക്കാരിക, ആധ്യാത്മിക ഭാവങ്ങളെ എല്ലാം മനുഷ്യ വ്യക്തി എന്ന ഏകത്വത്തിന്റെ ഘടകങ്ങളായണ് തിരു സഭ കാണുന്നത്.


അതായത് സുസ്ഥിര ടൂറിസം “ഉത്തരവാദിത്തപൂർണ്ണം ആയിരിക്കണം. അത് നശീകരണോന്മുഖമോ പരിസ്ഥിതി വിനാശകമോ ആയിക്കൂടാ”. അത് ജനത്തെ മുഴുവനും ആദരിക്കുന്നതും വ്യക്തിയുടെ പ്രത്യേകിച്ചും ദുർബ്ബല വിഭാഗങ്ങളുടെ അന്തസ്സും തൊഴിലവകാശങ്ങളും സംരക്ഷിക്കുന്നതുമാവണം. ഒഴിവുകാലം ഉത്തരവാദിത്തരഹിതമോ ചൂഷണം നിറഞ്ഞതോ ആയിക്കൂടാ എന്ന് കർദ്ദിനാൾ നിരീക്ഷിക്കുന്നു. മറിച്ച് സ്വ ജീവിതത്തിനും അന്യരുടെ ജീവിതങ്ങൾക്കും അർത്ഥം പകരാനുള്ള ശ്രേഷ്ഠ സമയമായാണ് അതിനെ കാണേണ്ടത്. പ്രശ്നങ്ങളുടെ ഉറവിടമായി അധ്:പതിക്കാതെ പുതിയ അവസരങ്ങളുടെ അണിയറയായി മറാൻ കഴിഞ്ഞാൽ, ക്ലേശകരമായ സാഹചര്യങ്ങൾ നേരിടുന്ന സമ്പദ് വ്യവസ്ഥകളുടെ വികസനത്തിന് ഉപാധിയായി ഭവിക്കാൻ സുസ്ഥിര ടൂറിസത്തിന് കഴിയും.

ഐക്യ രാഷ്ട്ര സംഘടന 2017ലെ രേഖയിൽ സുസ്ഥിര ടൂറിസത്തെ പൊതുവിലും, വിശേഷാൽ വികസ്വര രാജ്യങ്ങളിലെ സ്ത്രീകളുടെയും, യുവ ജനങ്ങളുടെയും ശക്തീകരണത്തിനും ഉള്ള ഒരു രചനാത്മക ഉപാധിയായി അംഗീകരിക്കുന്ന ഭാഗം കർദ്ദിനാൾ പരാമർശിച്ചു. “പരിസ്ഥിതി പരിപാലനത്തിനുള്ള പാരിസ്ഥിതിക തലം, ആതിഥേയ സമൂഹവുമായി ചേർന്നു പോകുന്ന സാമൂഹിക തലം, സർവ്വാശ്ലേഷിയായ വികസനത്തിലേയ്ക്ക് നയിക്കുന്ന സാമ്പത്തിക തലം ഇങ്ങനെ സുസ്ഥിരതയ്ക്ക് മൂന്ന്‌ തലങ്ങൾ ഉണ്ട്. അതിന്റെ തുടർച്ചയായി അജണ്ട 2030 വ്യക്തമാക്കുന്നതുപോലെ ഈ അന്താരാഷ്ട്ര വർഷം സർക്കാരുകളെ ഉചിത പരിപാടികൾ ഏറ്റെടുക്കുവാനും, വ്യവസായത്തെ ഉദാത്ത പ്രക്രീയകൾ സ്വീകരിക്കുവാനും വിനോദ സഞ്ചാരം സുസ്ഥിര വികസനത്തിന് വഴിയൊരുക്കുന്നതാണെന്ന അവബോധം സൃഷ്ടിച്ചുകൊണ്ട് ഉപഭോക്താക്കളേയും തദ്ദേശീയ ജനഗ്ങളേയും ബോധ വൽക്കരിക്കുവാനും ഉള്ള സന്ദർഭം ആണ്”

കർദ്ദിനാളിന്റെ സന്ദേശം ഇങ്ങനെ തുടരുന്നു. “നമ്മുടെ ശ്രദ്ധാകേന്ദ്രം മനുഷ്യ വ്യക്തിയാണ്. ഓരോ വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളും പ്രധാനമാണ്. മാനവ കുടുംബത്തിന്റെ പൊതു ഭഗധേയവും ഭൌതിക സ്വത്തുക്കളുടെ ആത്യന്തിക ലക്ഷ്യ സ്ഥാനവും എന്ന തത്ത്വം പങ്കു വയ്ക്കാനാകണം.

ഒടുവിലായി കർദ്ദിനാൾ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. “വിനോദ സഞ്ചാര വികസനത്തിന് ഈ തത്ത്വങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം? ടൂറിസ്റ്റുകൾക്കും വ്യവസായികൾക്കും തൊഴിലാളികൾക്കും അധികാരികൾക്കും പ്രാദേശിക സമൂഹങ്ങൾക്കും എന്ത് ഫലമാണ് ഇവ സൃഷ്ടിക്കുക? ഈ ലക്ഷ്യങ്ങൾ സാധിതമാകുവാൻ വേണ്ട വഴികൾ പ്രോത്സാഹിപ്പിക്കാൻ പരസ്പര ബന്ധങ്ങളിൽ ഒരു പുതു വഴി മെനയുവാൻ തക്കവണ്ണം പെരുമാറ്റങ്ങളിലും ജീവിത ശൈലികളിലും ഉചിതമായ മാറ്റങ്ങൾ വരുത്തുവാൻ വേണ്ടി” ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏവരേയും ഗൌരവ പൂർണ്ണമായ വിചിന്തനത്തിന്” കർദ്ദിനാൾ ആഹ്വാനം ചെയ്യുന്നു.

(വത്തിക്കാൻ പത്രമായ ഒസ്സെർ വത്തോരെ റൊമാനോയുടെ മലയാളം പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

Similar Post You May Like

Recent Post

Blog Archive