സമാധി ദിന ഗുരു ചിന്തകൾ


Prasad G Pookkattil
Alumni, Yoga Vedantha Forest Academy, Rishikesh
admin 17-09-2017 08:32 Spiritual 520

ഗുരു ഒരു മഹത്തത്വം ആണ്. മനുഷ്യന്‍ തന്‍റെ കാഴ്ചകള്‍ക്കപ്പുറം ആനുഭൂതികമായ നിഗൂഢാവബോധ ഭൂമികയില്‍ സത്യാന്വേഷണം നടത്തി കൊണ്ടേയിരിക്കുന്നു. അനാദിയില്‍ നിന്നും അനന്തതയിലേക്ക് പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു പ്രവാഹമാണ്‌ 'ഗുരു'.

മനനം മനുഷ്യന്‍റെ ശീലമാണ്. അതിനാല്‍ മനു നമ്മുടെ പിതാമഹനായി. 'പ്രപഞ്ചവും മനുഷ്യനും' എന്നും മനുഷ്യന് പഠന വിഷയമാണ്. പഠനവിഷയമെന്നതിനുപരി അവന്‍ തേടുന്ന മൂല്യവും അതു തന്നെയായിരുന്നു. അന്വേഷകനായ എന്നിലല്ലാതെ പ്രഞ്ചത്തിന് നിലനില്‍പ്പില്ല എന്നു പറഞ്ഞാല്‍ പ്രഥമദൃഷ്ട്യാ വൈരുദ്ധ്യമായി. ഇവിടെ ഞാനാര് എന്ന ചോദ്യമുണ്ടാകും. ജ്ഞാനോപാധി ഈ പ്രപഞ്ചവും. 

ആദ്യന്തമില്ലാത്ത ഈ അന്വേഷണത്തിലെ ദിവ്യ ജോതിസാണ് ഗുരു. ലോകം ഗുരുക്കന്‍മാരാലും പ്രവാചകന്‍മാരാലും ശാസ്ത്രകാരന്‍മാരാലും അനുഗ്രഹീതമാണ്. പലതെന്ന് തോന്നുന്ന പൊരുള്‍ ഒന്നാണ്. ഒരു സത്യദര്‍ശിയ്‌ക്കേ ഇത് അനുഭവമാകൂ!. സത്യം ഏകമാണ്, ഗുരുവും ഏകമാണ്. സത്യവും ഗുരുവും ഏകമാണ്. അനേകം മനസ്സിന്‍റെ സങ്കല്പമാണ്. സങ്കല്പം മൂലമൂണ്ടാകുന്ന ക്ലേശങ്ങള്‍ക്ക് പരിഹാരമാണ് ഗുരു.

സമുദ്രം ഒന്നായിരിക്കേ അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, അറ്റ്ലാന്റിക് ഓഷ്യന്‍, ആര്‍ട്ടിക് ഓഷ്യന്‍ എന്ന് നാം വ്യവഹരിക്കുന്നു. ഭൂമി ഒന്നായിരിക്കേ ഇന്ത്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ആസ്ട്രേലിയ എന്നിങ്ങനെ നാം വ്യവഹരിക്കുന്നു. കാരണം നമ്മുടെ കാഴ്ചയുടെ പരിമിതിയാണ്. ഗുരു നമ്മെ ബോധ്യപ്പെടുത്തുന്നത്, സമുദ്രം ഒന്നാണ്. ഭൂമി ഒന്നാണ്, എല്ലാം ഒന്നാണ്, നീയും അതാണ്. ഗുരു വാഗ്ദാനം ചെയ്യുന്നത് തന്‍റെ ജ്ഞാന ചക്ഷുസ് തന്നെയാണ്.

മാനവ ചരിത്രമെടുത്താല്‍ എവിടെയും എന്നും സംഘർഷങ്ങൾ കാണാം.

യോഗാത്മകമായി ചിന്തിയ്ക്കാന്‍ മനുഷ്യനെ പഠിപ്പിച്ചത്, സംസ്കാരങ്ങളും സാമ്രാജ്യങ്ങളും രാഷ്ട്രങ്ങളും സൃഷ്ടിച്ചത് സംഘര്‍ഷമാണ്.

പാശ്ചാത്യം, പൗരസ്ത്യം എന്ന രണ്ടു പൊതുധാരകള്‍ വഴി അനേകം കൈവഴികള്‍ ഒഴുകിക്കൂടി. പ്രവാചകന്‍മാരും ഗ്രീക്കു ചിന്തകരും ആർഷഭാരത ഋഷിമാരും പാശ്ചാത്യ-പൗരസ്ത്യ ആസ്തിക-നാസ്തിക ദര്‍ശനങ്ങളും, മധ്യകാല-നവോത്ഥാന കാല-ആധുനിക തത്വശാസ്ത്രങ്ങളുമായി ചരിത്രം മുന്നേറി. എല്ലാം കൈവഴികളും ചേര്‍ന്ന മലവെള്ളപാച്ചിലില്‍ കലക്കങ്ങളും കുത്തൊഴുക്കുകളും രൂപപ്പെട്ടു. ശാസ്ത്രയുഗവും വ്യാവസായിക വിപ്ലവവും പുതിയൊരു വിഭജനവും കൊണ്ടെത്തി. മാര്‍ക്സിസവും പ്രത്യയ ശാസ്ത്ര രംഗത്ത് കടന്നുവന്നു. സാമ്രാജ്യത്വവും കോളനിവല്‍ക്കരണവും ലോകം കീഴടക്കി. സത്യാസത്യങ്ങള്‍ ചേര്‍ത്തിണക്കി പ്രപഞ്ചവീണമീട്ടാന്‍ ഇത്തരം ചരിത്രഘട്ടങ്ങളിലാണ് പ്രത്യാശയുടെ ജ്യോതിയുമായി ആനന്ദരഥമേറി അവന്‍ വരുന്നത്. ക്യഷ്ണനെന്നും ബുദ്ധനെന്നും യേശുവെന്നും നബിയെന്നും നമ്മള്‍ വ്യവഹരിക്കുന്നത് ഒരേ ഗുരുവിനെ തന്നെയാണ്.

20-ാം നൂററാണ്ടില്‍, ശാസ്ത്രയുഗത്തില്‍, നാരായണഗുരു വന്നു. തത്വചിന്തയും ശാസ്ത്രവും ആസ്തികതയും നാസ്തികതയും പാശ്ചാത്യവും പൗരസ്ത്യവുമായ അമൃതധാരകളെ മാലിന്യമുക്തമാക്കി പുന;നിരീക്ഷണം ചെയ്തു. ഗുരു എല്ലാം നിര്‍വ്വഹിച്ചത് നിശബ്ദമായായിരുന്നു.  അത് പ്രൗഢോജ്ജ്വലവുമായിരുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ ചിന്താധാരകളെ കോര്‍ത്തിണക്കി, മതഭേദങ്ങളെ പൊരുളില്‍ ചേര്‍ത്തിണക്കി, പരമമായ സത്യത്തെ 'അറിവ്' എന്ന അധിഷ്ഠാനത്തില്‍ പ്രതിഷ്ഠിച്ചു. 'അറിവിനെ' സര്‍വ്വ വിദ്യാപ്രതിഷ്ഠയാക്കിയതിലൂടെ എല്ലാം വന്ന് ഐക്യമടയുകയായിരുന്നു.

ഗുരുവിന്റേതായി കണ്ടെടുത്തിട്ടുള്ള കൃതികള്‍ 61 എണ്ണമാണ്. 33 സ്തോത്രക്യതികള്‍, 10 ദാര്‍ശനികക്യതികള്‍, 11 ഉത്ബോധനക്യതികള്‍, രണ്ട് തര്‍ജ്ജമകള്‍, 5 ഗദ്യക്യതികള്‍.

ഗുരു എന്ന മഹാസത്യം പൂര്‍ണ്ണമായി അറിയാന്‍ കഴിയാത്ത ഒരു മറവ് നമുക്കുണ്ട്. ആ അന്ധകാരം അകററുന്നതിന് മഹാപ്രഭയുള്ള ജ്യോതി പകര്‍ന്നുവച്ചിരിക്കുകയാണ് ഗുരുക്യതികള്‍. കണ്ണടച്ചുകടന്നുകളയാതെ പ്രകാശമാനമായ വഴിയില്‍ നടക്കുന്നതിന് ഗുരുകാരുണ്യം നമുക്കു മുന്നിലുണ്ട്. നോക്കി നടക്കുകയേ വേണ്ടു. അറിവിനെ അധിഷ്ഠാനമാക്കി അനേകങ്ങളെ ഏകതയില്‍ സമന്വയിപ്പിക്കുകയായിരുന്നു ഗുരു.

ഗുരുവിന്‍റെ ജന്മദിനവും സമാധിയും ഈ ദര്‍ശനത്തോട്‌ ചേരുംപടിവേണം സ്വാംശീകരിക്കുവാന്‍. ഗുരുവിന്‍റെ ദര്‍ശനമനുസരിച്ച് 'ആത്മാവിന് അഥവാ അറിവിന്' ജനനമരണങ്ങളില്ല. 'അറിവ്' അഥവാ 'സത്ത്' ആണ് നിത്യ സത്യം. ഈ ജ്ഞാനം സാക്ഷാത്കരിക്കുക തന്നെയാണ് കൈവല്യം.

അശാന്തിയില്‍ നിന്ന് ശാന്തിയിലേക്കാണ് ഗുരു നമ്മെ ക്ഷണിക്കുന്നത്.
'വിദ്യ കൊണ്ട് പ്രബുദ്ധരാകുക'

'സംഘടിച്ച് ശക്തരാകുക '

'അറിവു കൊണ്ട് സ്വതന്ത്രരാകുക '

'ജാതിഭേദം മതദ്വേഷ ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുക'

ഇതാണ് ഗുരുവിന്‍റെ ശാന്തി മന്ത്രം. ഗുരുവിന്‍റെ വാക്കുകളെ പിന്‍പററുക. നമ്മുടെ അറിവിന്‍റെ പരിമിതികൊണ്ട് ഗുരു വാക്യങ്ങളെ പരിമിതപ്പെടുത്താതെ ശ്രദ്ധിക്കുക.
ഗുരു അനാദി സത്യമാണ്.
നിത്യസത്യമാണ്.
അതു തന്നെ ' മഹത്തത്വം'.

Thekumbhagom Mohan
എന്തുകൊണ്ടു നാരായണഗുരുവിൻറെ തത്ത്വങ്ങൾ  ഇരുളടഞ്ഞു ?

ജാതീയ ദുരാചാരങ്ങൾ പോലെ ശക്തമായ ജാതീയ ദുർവിചാരങ്ങളും സമൂഹത്തിനു വിനാശം വരുത്തും! ശ്രീനാരായണഗുരുവിനെ വ്യാഖ്യാനിക്കുന്ന പണ്ഡിതന്മാർ അദ്ദേഹത്തിൻറെ ഗുരുവായ ചട്ടമ്പി സ്വാമികളെ അവഗണിക്കുന്നതും നിഷേധിക്കുന്നതും നാരായണഗുരുവിനോടു ചെയ്യുന്ന നിന്ദയാണ്‌! എല്ലാ അർത്ഥത്തിലും !
അഗാധമായ തിരസ്കാരത്തിനും ചവിട്ടിതാഴ്ത്തലിനും വിധേയമായിട്ടും അതിനെയെല്ലാം അതിജീവിച്ചു കാലത്തിൻറെ മുന്നിൽ പ്രകാശഗോപുരമായി ജ്വലിക്കുന്നു ചട്ടമ്പി സ്വാമികൾ ! എന്തു കൊണ്ട്‌ ? കാലം പറയുന്നു സിദ്ധനായ വേദാന്തിയാണെന്ന്‌.! അപ്പോൾ നാരായണഗുരുവോ.?
നാരായണഗുരുവിൻറെ ഗുരുവാണു ചട്ടമ്പിയെന്നു അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്‌. തൻറെ ഗുരു ആരെന്നു പറയാൻ അദ്ദേഹത്തിനാണല്ലോ ഇദംപ്രഥമായി അവകാശം !
'നവമഞ്ജരി' നാരായണഗുരു തന്റെ 27-ാം വയസ്സിൽ എഴുതിയ ഒരു ശ്ലോകമാണ്‌. അതിൽ ഒരു പ്രയോഗം 'ശിശുനാമഗുരോ' എന്നു ശിശു നാമമുള്ള ഗുരുവിന്റെ ആജ്ഞ അനുസരിച്ച്‌ എഴുതുന്നു എന്നാണു അതിൻറെ അർത്ഥം. കുഞ്ഞൻപിള്ള എന്നു പേരായ ഗുരു ആജ്ഞ നൽകിയതു കൊണ്ടാണ്‌ ഞാൻ ഈ വരികൾ കുറിക്കുന്നതെന്നു സാരം ! ജാതീയ നീചവിചാരം നിറഞ്ഞ തലമുറകൾ ആ കവിത തന്നെ ആ സമാഹരത്തിൽ നിന്നു കീറി ദൂരെ എറിഞ്ഞു ! മറ്റു ചിലർ ഇത്‌ അതല്ല, മറ്റേതാണ്‌ എന്നു പറഞ്ഞു സ്ഥലജലഭ്രമം ഉണ്ടാക്കിയും അതിനെ മറയ്ക്കുന്നു. എന്നാൽ അത്തരക്കാരുടെ എല്ലാ വ്യായാമങ്ങളെയും നിഷ്പ്രഭമാക്കി കൊണ്ടു അദ്ദേഹത്തിന്റെ മറ്റൊരു സൂചകം കാലത്തിനു മുന്നിലേക്കു ഗുരു നീക്കിവച്ചു.
സർവ്വജ്ഞ ഋഷിരുത് ക്രാന്ത:
സദ്ഗുരുൾ ശുകവർമ്മനാ
ആഭാതി പരമ വൃമ്നി
പരിപൂർണ്ണ കലാനിധി :
ലീലയാകാലമധികം
നിത്വാന്തേ സ മഹാപ്രഭൂ:
നിസ്വം വപുസ്സ മുത് സൃജ
സ്വം ബ്രഹ്മവ പൂരാസ്ഥിത :
എല്ലാ സത്ഗുണം നിറഞ്ഞ സർവ്വജ്ഞപീഠം കയറാൻ അർഹതയുൾള്ള എല്ലാം തികഞ്ഞ ഗുരു ആണു ചട്ടമ്പിയെന്നു ഇതിലൂടെ പറഞ്ഞിരിക്കുന്നു.
എന്നിട്ടും സച്ചിദാനന്ദനെ പോലെയുൾള്ളവർ നാരായണഗുരുവിനെ ഗുരുനിന്ദയുടെ കൊടുംപാപത്തിലേക്കു വലിച്ചെറിയുന്നു !
ഇവർ ഒന്നു മറക്കുന്നു. ഇതിന്റെ തിക്തഫലം ഗുരു അനുഭവിച്ചാണു ഇഹലോകവാസം വെടിഞ്ഞതെന്ന സതൃവും കാണാതെ പോകുന്നു !
എല്ലാ കർമ്മങ്ങളും അവസാനിക്കുമ്പോൾ ഈ ശരീരം ഇവിടെ ഉപേക്ഷിക്കേണ്ടതുണ്ട്‌. അതു ശാന്തമായും സമാധാനപരമായും ഉപേക്ഷിക്കാൻ ഓരോരുത്തരെയും അനുവദിക്കുക ! ഇതാണു സന്യാസിവരൃന്മാരോടു നമുക്കു പറയാനുള്ള കടമ. ചട്ടമ്പിസ്വാമിയോടു കാലം ആ അനുഗ്രഹം ചൊരിഞ്ഞപ്പോൾ നാരായണഗുരുവിനു അതു നിഷേധിക്കപെട്ടു. എന്തുകൊണ്ട്‌ ?
ചട്ടമ്പി തനിക്കു ശിഷൃരെ ഉണ്ടാക്കിയില്ല. ഉണ്ടായിരുന്നതു ആകെ മുന്നു പേർ മാത്രം ! നാരായണനും നീലകണ്ഠതീർത്ഥരും തീർത്ഥപാദ പരമഹംസരും ! അവർക്കു വേണ്ടി സ്വത്തും പണവൂം സമ്പാദിച്ചു കൊടുത്തില്ല.അതുകൊണ്ടു തന്നെ അവർക്കു കലഹിക്കേണ്ടി വന്നില്ല. ആ കലഹത്തിന്റെ താപത്തിൽ നിന്നു ഒളിച്ചോടേണ്ടി വന്നില്ല. നാരായണഗുരുവിനു അവസാനകാലത്തു പോലും നാട്ടിൽ നിന്നു ഒളിച്ചോടേണ്ടി വന്നു എന്നതു കാലം നിശ്ശബ്ദ വേദനയോടെ കണ്ടുനിന്നതും നാം മറക്കില്ല !
ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠ കഴിഞ്ഞതിന്റെ നാലാം ദിവസം, തനിക്കു പ്രിയപ്പെട്ട ഒരാളിനെയും വിളിച്ചുകൊണ്ടു അവിടെ നിന്നു ഇറങ്ങിയതും ചരിത്രം !
അദ്ദേഹം "ഞാൻ അവിടം എന്റെ മനസ്സിൽ നിന്നും ആത്മാവിൽ നിന്നും ഉപേക്ഷിച്ചിരിക്കുന്നു" എന്നാണു ആ യാത്രയിൽ സഹോദരനോടു പറഞ്ഞതു ! എന്നിട്ടു പറഞ്ഞു, "നമുക്കിരിക്കാൻ ഒരു സ്ഥലം വേണം". എന്നാൽ ചട്ടമ്പിക്കു ജീവിതത്തിൽ ഒരിക്കൽ പോലും അങ്ങനെ ഒരു അനൃഥാബോധം തോന്നിയില്ല.അവസാന നാളിൽ പോലും.
അവസാന കാലം താൻ പന്മനയിൽ സമാധി അടയാൻ ആഗ്രഹിച്ചു അവിടെ കുമ്പളം അതിനു വേണ്ട ഏർപ്പാടൊക്കെ ചെയ്തു.
1924 മേയ്മാസം 5നു കുമ്പളം എവിടെയോ പോകാനൊരുങ്ങി സ്വാമിയുടെ അടുത്തു വന്നപ്പോൾ സ്വാമി ആ യാത്ര വിലക്കി. വേണ്ട ഇന്നെങ്ങും പോകണ്ട !
പ്രാക്കുളം പത്മനാഭപിള്ള വായനശാലയിലായിരുന്നു ആ അക്ഷരഗുരുവിന്‌ അന്തൃവിശ്രമം ഒരുക്കിയത്‌.അതും ഒരു സരസ്വതീക്ഷേത്രത്തിന്റെ ഉള്ളിൽ !അതിനു ചുറ്റും ആരാധകർ വിർപ്പടക്കി...
ഘടികാരത്തിൻറെ നാദം ഉച്ചത്തിൽ മൂന്നു തവണ മുഴങ്ങി. കണ്ണടച്ചു കിടക്കുകയായിരുന്ന സ്വാമി മെല്ലെ കണ്ണതുറന്നു.അകലെ നില്ക്കുകയായിരുന്ന പരിചാരകരെ വിളിച്ചു. പത്മനാഭപിള്ളയും തയ്യിൽ കൃഷ്ണപിള്ളയും ഓടി എത്തി.
"സമയമായി..എനിക്കു എഴുനേറ്റു ഇരിക്കണം !"
അവർ സ്വാമിയെ എഴുനേറ്റിരിക്കാൻ സഹായിച്ചു.
ചമ്രംപടിഞ്ഞ്‌ ഇരുന്ന്‌ വീണ്ടും കണ്ണടച്ചു. അതോടൊപ്പം കാലവും.
ഒരു സുഗന്ധം മുറിയിൽ നിറഞ്ഞു നിന്നു. ചന്ദനത്തിന്റെയും അകിലിന്റെയും ഗന്ധം. അവിടെ ജ്വലിച്ചു കൊണ്ടിരുന്ന നിലവിളക്ക്‌ ഒന്ന്‌ ആളിക്കത്തി. കത്തിച്ചു വച്ചിരുന്ന ചന്ദനത്തിരി ഒന്നു കൂടി തിളക്കത്തോടെ ജ്വലിച്ചു. ഒരു നിമിഷത്തിന്റെ ഏതോ മാത്രയിൽ കാലം ആ വിളക്കു ഊതിക്കെടുത്തി.....!
ആരും അറിഞ്ഞില്ല...ആരും !
സാക്ഷിയായ കൃഷ്ണപിള്ളയും പണിക്കരും സ്വാമിയുടെ മുഖത്തു ഒരു ചൈതനൃമേ കണ്ടുള്ളു. ഒരു പ്രശാന്ത ഭാവം. പുരുഷാർത്ഥത്തിന്റെ പരമമുക്തി അടയുന്നതു കണ്ടുനിന്ന ആ മഹാഭാഗൃവാൻമാർക്കു അത്‌ അനുഭവിച്ചറിയാൻ കഴിഞ്ഞില്ല.....
ചട്ടമ്പി സ്വാമി സമാധി ആയി..!
ഇത്ര ശാന്തവും സമാധാനപൂർവ്വവുമായ ഒരു   സമാധിയാണോ ശ്രീനാരായണഗുരുവിനുണ്ടായത്?
Shajikumar Pulluvila Tvm
ശ്രീനാരായണ ഗുരുവിന്‍റെ കര്‍മ്മമണ്ഡലം വിശാലമാണ്. ചട്ടമ്പിസ്വാമിയുൾപ്പടെയുള്ള സവര്‍ണ സമൂഹം പിന്തുടര്‍ന്നിരുന്ന അന്നുവരെയുള്ള ലിഘിത നിയമങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ടായിരുന്നു, ഗുരു അതു പ്രാവര്‍ത്തികമാക്കിയത്.

Similar Post You May Like

Recent Post

Blog Archive