Progressive Writers Multi Lingual Web Journal Society & Peer One Software Present

About Us

സാഹിത്യ വിജ്ഞാനം, കലയുടെ ചരിത്രം, സൗന്ദര്യ തത്വ ശാസ്ത്രം, പ്രസ്ഥാനങ്ങളുടെ പരിണാമം,സാഹിത്യ ചരിത്രം, ലോക സാഹിത്യ പരിചയം, സർഗ്ഗാത്മകതയുടെ മാനങ്ങൾ, ഉത്തരാധുനിക നവോത്ഥാന കലാസാഹിത്യ ശൈലികൾ, തുടങ്ങിയവ അപഗ്രഥിക്കുകയും, സുതാര്യമായി വിശദീകരിക്കുകയും ചെയ്യുന്നു - പുസ്തക നിരൂപകൻ.കോം. 


കഥ, കവിത,നോവൽ, തിരക്കഥ,ലേഖനം,വിമർശം,നിരൂപണം, അഭിമുഖം,സാഹിത്യലോക വാർത്തകൾ എന്നിവ തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നു. രചയിതാക്കളേക്കുറിച്ചും, ഗ്രന്ഥങ്ങളേക്കുറിച്ചുമുള്ള സൂചിക. ഭാവിയിൽ,തെരഞ്ഞെടുത്ത മലയാള സാഹിത്യ സൃഷ്ടികൾ വിവർത്തനം ചെയ്ത് ഹിന്ദി, ഇംഗ്ളീഷ്,  ജർമ്മൻ, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, അറബ്  മുതലായ ഭാഷകളിൽ പ്രകാശനം ചെയ്യുന്നു.


ഓൺലൈനായി പുസ്തകങ്ങൾ വില്പനയ്ക്കായി പ്രദർശിപ്പിക്കുന്നു. അവാർഡുകൾ നല്കുന്നു. രചയിതാക്കളുടെയും, പ്രസാധകരുടെയും, വായനക്കരുടെയുംസംവാദ സൗഹൃദ സംഗമ വേദികൂടിയായി മാറുക എന്നതാണ്‌ പുസ്തകനിരൂപന്റെ ലക്ഷ്യം.


കലാ-സാഹിത്യ-സാംസ്കാരിക വാർത്തകളും, ചിത്രങ്ങളും അയച്ചുതരുന്നതിന്‌ കറസ്പോണ്ടന്റ്/ റിപ്പോർട്ടർ ആയി പ്രവർത്തിക്കുന്നവർക്ക്  20% ഡിസ്കൗണ്ട്  നിരക്കിൽ പുസ്തകങ്ങൾ എത്തിച്ച് നല്കുന്നു. താല്പര്യമുള്ളവരെ പുസ്തക നിരൂപകൻ പ്രത്യേകം ക്ഷണിക്കുന്നു. രചയിതാക്കളോടൊപ്പം, പ്രസാധകരുടെ ഡയറക്ടരി കൂടി പുസ്തകനിരൂപകനിൽ ഉൾപ്പെടുത്തുന്നുണ്ട്. ദയവായി പ്രസാധന രംഗവുമായി ബന്ധപ്പെട്ടവർ ആശയവിനിമയം നടത്തുക.


സാബു ശങ്കർ
ചീഫ് എഡിറ്റർ
മനേഷ് ബാബു കെ
മാനേജിങ്ങ് എഡിറ്റർ


Recent Post

Blog Archive