Progressive Writers Multi Lingual Web Journal Society Presents
തെരഞ്ഞെടുത്ത ലേഖനങ്ങൾ വായിക്കാം
പുസ്തകനിരൂപകനിൽ എഴുതാം
വായനക്കാർക്ക് സമ്മാന പുസ്തകം
നിരൂപണത്തിന്‌ പുസ്തകം അയയ്ക്കാം
ഓണററി റിപ്പോർട്ടേഴ്സിനെ ക്ഷണിക്കുന്നു
അഭിപ്രായങ്ങൾ അറിയിക്കാം

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല പ്രസക്തമാകുന്നതെങ്ങനെ

admin 28-07-2017 08:35 വിമർശം

വിജ്ഞാന സമ്പാദനവും വിചിന്തന പ്രക്രിയയും നവീകരണവുമാണ് ഒരു സമൂഹത്തിന്‍റെ നിലവാരം കാലത്തിനൊപ്പം നിര്‍ണയിക്കുന്നതെന്ന വസ്തുത തര്‍ക്കമറ്റതാണ്.  ബംഗാള്‍ നവോത്ഥാന പ്രക്രിയയ്ക്ക് പിന്നാലെ മലയാള സമൂഹത്തിലും ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്‍റെ വൈവിധ്യമാര്‍ന്ന തലങ്ങളിലെല്ലാം സവര്‍ണ- അവര്‍ണ ഭേദമെന്യേ, വൈജ്ഞാനിക - ആശയ വിനിമയ- വിചിന്തന- പരിഷ്കരണ പ്രക്രിയയ്ക്ക് ആക്കം കൂട്ടുവാന്‍ ഏറെ സഹായിച്ചത് ഭാഷയും  പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ആശയങ്ങളും കലാ-സാഹിത്യ- സാംസ്കാരിക പ്രവര്‍ത്തനങ്ങളുമാണെന്നതും സുവിദിതമാണ്.  സ്വാതന്ത്ര്യാനന്തരം, സാമൂഹ്യരാഷ്ട്രീയം ( സോഷ്യല്‍ പൊളിറ്റിക്സ്) അധികാര രാഷ്ട്രീയത്തിന് (പവര്‍ പൊളിറ്റിക്സ്) വഴി മാറിയപ്പോള്‍  നവോത്ഥാനത്തിന്‍റെ വേലിയിറക്കത്തില്‍ ഒലിച്ചുപോയ ജനകീയ പ്രബുദ്ധതയെ വീണ്ടെടുത്തു കാലോചിതമായും സാര്‍വ്വലൗകിക ബന്ധിതമായും എന്നാല്‍ സ്വതന്ത്രമായും സമൃദ്ധമാക്കേണ്ടത് തലമുറകളുടെ  സജീവമായ ഇടപെടലുകളാണെന്നതും തര്‍ക്കമറ്റ സംഗതിയാണ്.

"എഴുത്തുകാരും പ്രസാധകരും പ്രതിഫലവും" എന്ന പേരില്‍ 2011 ജൂലൈ മാസത്തിലെ എന്‍.ബി.എസ്. ബുള്ളറ്റിനിലെ ലേഖനത്തില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

വയലാര്‍ രാമവര്‍മ്മയുടെ ആദ്യപുസ്തകം - പാദമുദ്രകള്‍ - മുതല്‍ക്കെ രചയിതാവിനെ കബളിപ്പിക്കുന്ന ചരിത്രം ഇപ്പോഴും തുടരുന്നുണ്ടെന്ന് ശ്രീ ഓ.എന്‍.വി. കുറുപ്പും നിരീക്ഷിക്കുന്നു.

കേരളത്തിലെ രചയിതാക്കള്‍ കബളിപ്പിക്കപ്പെടുന്നു എന്ന കാര്യം നന്നെ ബോധ്യപ്പെട്ടിട്ടുള്ള വ്യക്തിയാണ് കേരളത്തിന്‍റെ ആഭ്യന്തരവകുപ്പ് സെക്രട്ടറി പോലും! ഗ്രന്ഥകര്‍ത്താവായ ശ്രീ. കെ. ജയകുമാര്‍ ഐ.എ.എസും പ്രസാധകരുടെ കബളിപ്പിക്കല്‍ അനുഭവിച്ചിട്ടുണ്ട്.

ഈ അടുത്തകാലത്ത്, നാഷണല്‍ ബുക്ക് സ്റ്റാള്‍ (കോട്ടയം) വിതരണത്തിനെടുത്ത പുസ്തകങ്ങളുടെ പ്രസാധകര്‍ക്ക് റോയല്‍റ്റി ഉള്‍പ്പെടെയുള്ള മുഴുവന്‍ തുകയും നല്‍കിയെങ്കിലും രചയിതാക്കള്‍ക്കുള്ള റോയല്‍റ്റി പ്രസാധകര്‍ കൈയ്ക്കലാക്കി രചയിതാക്കളെ കബളിപ്പിക്കുകയുണ്ടായി.

പ്രസാധകര്‍ രചയിതാക്കളെ ചൂഷണം ചെയ്യുന്നതും കബളിപ്പിക്കുന്നതും സാംസ്കാരിക വിരുദ്ധം മാത്രമല്ല മനുഷ്യവിരുദ്ധം കൂടിയാണ്.  ഈ പ്രവണത പലതരത്തിലാണ് കേരളീയ സമൂഹത്തില്‍ വ്യാപകമായി തീര്‍ന്നിട്ടുള്ളത്.

ഈ പശ്ചാത്തലത്തില്‍ മലയാളികള്‍ ഇന്നേവരെ നേടിയെടുത്ത ബൗദ്ധിക-സാംസ്കാരിക-സര്‍ഗ്ഗാത്മക നന്മയെ സംരക്ഷിക്കുവാനും ആഗോളീകരണകാലത്തെ സാമൂഹിക സങ്കീര്‍ണ്ണതകള്‍ക്കിടയില്‍ മുന്നേറുവാനും പുസ്തക പ്രസാധനരംഗത്ത് പുതിയ ക്രമീകരണങ്ങള്‍ അനിവാര്യമായിരിക്കുന്നു.  ഏതു കാര്യങ്ങള്‍ക്കും അക്ഷരവും മുദ്രണവും പുസ്തക രൂപങ്ങളും അതുവഴിയുള്ള ആശയവിനിമയവും നമുക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ ആവശ്യമാകയാല്‍ ഒരു പുസ്തക വ്യാപന സമിതി  രൂപീകരിക്കേണ്ട കാലഘട്ടമാണിത്.

മലയാളഭാഷയിലെ എഴുത്തുകാരും പുസ്തക പ്രസാധകരും സാംസ്കാരിക നായകരും മേല്‍പ്പറഞ്ഞ നിര്‍ദ്ദേശത്തോട് ഏറെ യോജിക്കുകയും "നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങള്‍ വീണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും വായന അനിവാര്യമാണ്" - എന്ന് ബഹു. മന്ത്രി കെ.സി. ജോസഫ്. (മലയാള മനോരമ - പേജ് - 2 -02.08.2011) ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന അവസരത്തില്‍ ഒരു പുസ്തക വ്യാപന സമിതി യുടെ രൂപീകരണത്തെ കുറിച്ച് ഗവണ്‍മെന്‍റ് / മലയാളം സര്‍വകലാശാല ചിന്തിക്കേണ്ടതുണ്ട്.  അങ്ങനെയൊരു സമിതി് രൂപീകരിച്ചാല്‍ അതിന്‍റെ പ്രവര്‍ത്തന പരിധിയില്‍  ഉള്‍പ്പെടുത്താവുന്ന പ്രധാനപ്പെട്ട കര്‍ത്തവ്യങ്ങള്‍ എന്തൊക്കെയാവാം?

  1. രചനകള്‍ക്കുള്ള അവകാശ സംരക്ഷണവും പുതിയ ട്രേഡ് ആക്ടും

കയ്യെഴുത്തുപ്രതികളും അതിലെ ആശയവും രചയിതാവിന് അവകാശപ്പെട്ട തരത്തില്‍ സംരക്ഷിക്കപ്പെടുന്നതിന് നിലവില്‍ 1926-ലെ ഇന്‍ഡ്യന്‍ ട്രേഡ് ആക്ട് പ്രകാരമുള്ള ഒരു സൗകര്യം മുംബെയില്‍ ഹിന്ദി ഫിലിം റൈറ്റേഴ്സ് അസോസിയേഷന്‍ (രജി.നം.3726) നിര്‍വ്വഹിച്ചുപോരുന്നുണ്ട്.  പ്രസ്തുത ട്രേഡ് ആക്ടിന്‍റെ മാതൃകയില്‍ എല്ലാവിധ മലയാള രചനകള്‍ക്കും ഒരു നിയമം ഉണ്ടാക്കി അതുപ്രകാരം പുസ്തക വ്യാപന സമിതിയില്‍ രജിസ്റ്റര്‍ ചെയ്ത് രചയിതാക്കള്‍ക്ക് സൃഷ്ടികളിന്‍മേലുള്ള അവകാശം സംരക്ഷിക്കുവാന്‍ സാധിക്കണം.  ഇതിനായി ഒരു "ലിറ്റററി ട്രേഡ് ആക്ട്" നിയമസഭ പ്രാബല്യത്തില്‍ ആക്കേണ്ടതുണ്ട്.

കേരള ഭൂമികയിലെ ചലന-ചാലക താളക്രമങ്ങള്‍ക്കു പെരുക്കം കൂട്ടുവാന്‍ ഇപ്പോള്‍  തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയ്ക്ക് സാധിക്കുമെന്ന് പ്രത്യാശിക്കാം.  ബ്രിട്ടീഷ് കൊളോണിയല്‍ ഭരണവ്യവസ്ഥയുടെ  മെക്കാളെ സമ്പ്രദായത്തിന്‍റെ ലക്ഷ്യങ്ങള്‍ക്കപ്പുറത്തേക്ക് സാംസ്കാരികവും വൈജ്ഞാനികവും വിചിന്തനപരവുമായ കേരളീയ വീക്ഷണം സാധ്യമാക്കിയെങ്കിലേ വികസിത വിദേശങ്ങളിലേതു പോലുള്ള ഒരു സര്‍വ്വകലാശാലയ്ക്ക്  ഇവിടെ മുന്നേറാനും പ്രസക്തമാവാനും കഴിയൂ.  ഭാഷ, രചന, സര്‍ഗ്ഗാത്മകത, പുസ്തകം, പ്രസിദ്ധീകരണം, പ്രസാധനം, വിതരണം, ജനകീയത, വായന ഇവയ്ക്കൊക്കെ  വാസ്തവത്തില്‍ ഒരു ക്രമീകരണമുണ്ടാക്കേണ്ടത് മലയാള സര്‍വ്വകലാശാലയുടെ അടിസ്ഥാന കര്‍ത്തവ്യം തന്നെയാണ്.

കേരളത്തിന്‍റെ സാംസ്കാരിക - വൈജ്ഞാനിക മേഖലയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന പുസ്തക പ്രസാധനരംഗത്ത് അഴിമതിയും തട്ടിപ്പുകളും ചൂഷണവും വ്യാപകമാവുകയാണ്.  ഗ്രന്ഥകര്‍ത്താക്കള്‍ക്ക് അവകാശപ്പെട്ട റോയല്‍റ്റി പ്രസാധകര്‍ കൃത്യമായും സമയോചിതമായും നല്‍കാതെ ചൂഷണം ചെയ്യുന്ന സംഭവപരമ്പര സാമൂഹികശാപമായി തുടരുന്നു. നിയമവും ഉത്തരവും പ്രാബല്യത്തിലായാല്‍ രചനകളുടെ കോപ്പിറൈറ്റ് സംരക്ഷണത്തിന് നിര്‍ദ്ദിഷ്ട പുസ്തക വ്യാപന സമിതിക്ക് സൗകര്യം ഒരുക്കാവുന്നതാണ്.

2. പ്രസാധകര്‍ക്ക് അംഗീകാരം

പലവിധത്തിലുള്ള പ്രസിദ്ധീകരണങ്ങളുടെ ഉറവിടങ്ങള്‍ വ്യക്തമായും ഗവണ്‍മെന്‍റ് തിരിച്ചറിയേണ്ടതുണ്ട്.  അംഗീകൃത പ്രസാധകര്‍ക്ക് ഒരു തൊഴില്‍ സംരംഭം എന്ന നിലയില്‍ സഹായങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകേണ്ടതുണ്ട്.

ഇതിനായി രജിസ്ട്രാര്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് ഓഫ് ഇന്‍ഡ്യയില്‍ ടൈറ്റില്‍ രജിസ്ട്രേഷന്‍ ചെയ്യുന്ന മാതൃകയില്‍, കൃത്യമായ രേഖകളോടെ പ്രസാധകര്‍ക്ക് - അതായത് ശീര്‍ഷകസഹിതം പുസ്തകം, ലീഫ്ലെറ്റ്, ബ്രോഷര്‍, പൊതുജനങ്ങള്‍ക്കും സ്വകാര്യവിതരണത്തിനുമായി ഉപയോഗിക്കുന്ന ലഘുലേഖകള്‍, നോട്ടീസ്, പോസ്റ്റര്‍, ഗൈഡുകള്‍, സി.ഡി - ഡി.വി.ഡി.കള്‍ എന്നിവ പ്രസിദ്ധപ്പെടുത്തുന്നവര്‍ക്ക് -പുസ്തക വ്യാപന സമിതിയില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകാരം നേടാം.

3. വിവിധ ഉത്പന്നങ്ങള്‍ക്കും അംഗീകാരം

ഞചക ഇല്ലാത്ത താല്‍ക്കാലിക ഹൗസ് മാഗസിനുകള്‍ക്കും ബുള്ളറ്റിനുകള്‍ക്കും വെബ് മാഗസിനുകള്‍ക്കും സി.ഡി - ഡി.വി.ഡി.കള്‍ക്കും പുസ്തക വ്യാപന സമിതിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രസാധകര്‍ക്ക് അംഗീകാരം നേടാം.  

4. തിരിച്ചറിയല്‍ നമ്പരും ബാര്‍ കോഡും

പുസ്തകങ്ങള്‍ക്ക് കടആച നല്‍കുന്നതുപോലെ പുസ്തക വ്യാപന സമിതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഓരോ വ്യത്യസ്ത സൃഷ്ടികള്‍ക്കും (ഉത്പ്പന്നങ്ങള്‍ക്കും) കോഡ് നമ്പരും ബാര്‍ കോഡും അംഗീകാര മുദ്രയും കരസ്ഥമാക്കാം.

5. പുസ്തക കടലാസിന് ഗ്രാന്‍റ്

പുസ്തക വ്യാപന സമിതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന പുസ്തക പ്രസാധകന് കടലാസ്സിന്‍റെ മൊത്തം വിലയുടെ 20 ശതമാനം ഗ്രാന്‍റായി പുസ്തക വ്യാപന സമിതിയില്‍ നിന്നും അനുവദിക്കാവുന്നതാണ്. എണ്ണി തിട്ടപ്പെടുത്തിയ ആദ്യത്തെ ആയിരം കോപ്പികള്‍ക്ക് മാത്രമുള്ള പ്രോത്സാഹനമായിരിക്കണം ഈ ഗ്രാന്‍റ്.  

6. പുസ്തക വില്‍പ്പനശാലകള്‍ക്ക് ഗ്രാന്‍റ്

പുസ്തക വില്‍പ്പന നടത്തുന്നവര്‍ക്കും ഗ്രാന്‍റ് അനുവദിക്കാവുന്നതാണ്.  പ്രസാകരില്‍നിന്നും പുസ്തകങ്ങള്‍ വാങ്ങിയ തുകയുടെ 20 ശതമാനം ഈ ഗ്രാന്‍റായി കണക്കാക്കാവുന്നതാണ്.

7. മുദ്രണ - ഉത്പാദന ചെലവില്‍ കിഴിവ്

പുസ്തക വ്യാപന സമിതി്  പ്രത്യേകമായി കടഛ മുദ്രണശാലകള്‍ക്ക് 20% സബ്സിഡി നല്‍കുമെങ്കില്‍ അവിടെ പ്രസാധകന്‍റെ പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും സാധാരണ മുദ്രണച്ചെലവിന്‍റെ 20 ശതമാനം കിഴിവില്‍ മുദ്രണം ചെയ്യാവുന്നതാണ്.

സി.ഡി - ഡി.വി.ഡി. ഉത്പന്നമാണെങ്കില്‍ അവ കോപ്പിയെടുക്കുന്നതിനുള്ള സാങ്കേതിക സൗകര്യം സജ്ജീകരിച്ചാല്‍ സാധാരണ ചെലവിന്‍റെ 20 ശതമാനം കിഴിവില്‍ കോപ്പികള്‍ എടുക്കാവുന്നതാണ്.

Similar Post You May Like

Recent Post

Blog Archive