ശ്രീചക്രം


Kakkanadan
Short story writer,Novelist
admin 29-07-2017 12:53 Draft 761

മൂലാധാരത്തിന്നു മൂന്നര ച്ചുററുചുററി, സര്‍പ്പാക രാമായി നിദ്ര ചെയ്യുന്ന

കുണ്ഡലിനി ശക്തീ ഉണരൂ.

പത്മാസ നത്തില്‍ സ്വസ്ഥനായിരുന്ന്, ഗുദത്തെ ബലമായി നിരോധി ച്ച്, വായുവിനെ ഊര്‍ദ്ധ്വഗതമാക്കി കുംഭകം ചെയ്ത് സ്വധിഷ്ഠാന ത്തിലെ അഗ്നിയെ ജ്വലി പ്പിച്ച്, അഗ്നിയു ടെയും വായുവി ന്‍റെയും ആഘാതം കൊണ്ട് നിന്നെ ഉണര്‍ത്താന്‍, നീ ഉണര്‍ന്ന് ഗ്രന്ഥിത്ര യവും ഷഡാധാ രങ്ങളും ഭേദിച്ച് സഹസ്ര ദള കമലത്തിലെത്തി പരമ ശിവനോട് ഇണചേര്‍ന്ന്, അമ്യതധാര വര്‍ഷിച്ച് എഴുപത്തീരായിരം നാഡികളെയും നനയ്ക്കുന്ന അത്ഭുതകരമായ അവസ്ഥ കൈവരു ത്താന്‍ പ്രയത്നി ക്കുന്ന ഈ സാധകനോട്, പരാശക്തീ ദയ കാട്ടൂ. ഉണരൂ, ഉണരൂ, ഉണരൂ.

എതിരേ ഇരുന്നു റങ്ങിയ നഗ്നരൂപം കണ്ണുകള്‍ ചിമ്മിത്തുറന്നു. കറുത്ത, ശക്തമായ കണ്ണുകള്‍ പ്രകാശം ചുരത്തി. നീണ്ട കണ്‍പീലികള്‍ ചലിച്ചു. മയ്യെഴുതിയ കണ്‍കോണുകളില്‍ വാലുകള്‍ മേലോട്ടു വളഞ്ഞു. അഴിഞ്ഞ, ചിതറിയ മുടി പിന്നില്‍ കറുത്ത സമ്യ ദ്ധമായ പശ്ചാത്ത ലമൊരുക്കി. ഫാലപ്രദേശത്തു പൊടിഞ്ഞ സ്വേദകണങ്ങള്‍ അലാങ്കാ രത്തിന്‍റെ മുത്തുകളായി തിളങ്ങി. മൂക്കിന്‍റെ തുമ്പത്ത് ചുവപ്പ് ഒരു താമരപ്പൂ വുപോലെ വിടര്‍ന്നു. അധരങ്ങളില്‍ നേര്‍ത്തൊരു പുഞ്ചിരു ആതിര നിലാവുപോലെ പുലര്‍ന്നു. കഴുത്തു ചലിച്ചു. നീണ്ടരുണ്ട നഗ്നമായ കൈകള്‍ ചലിച്ചു. നഗ്നമായ നിറഞ്ഞ മുലകള്‍ ചലി ച്ചു. മുലകള്‍ക്കടിയില്‍ വയറിന്‍റെ വളവുകള്‍ ചലിച്ചു. നീലനിറമാര്‍ന്ന രോമാവലി ചലിച്ചു. നാഭിച്ചുഴിയും യോനിപ്രദേശവും ചലിച്ചു. വെണ്ണക്കല്‍ത്തൂ ണുകള്‍മാതിരിയുള്ള കാലുകള്‍ ചലിച്ചു. പാദധൂളി, ദിവ്യമായ, ശക്തമായ, സുരഭിലമായ പാദധൂളി ഉയര്‍ന്നു പരന്ന് അന്തരീ ക്ഷത്തില്‍ നിറഞ്ഞു. പാദധൂ ളിയില്‍നിന്നു പിന്നെ വര്‍ണ്ണരാജികളിലേക്കു നോക്കി കണ്ണഞ്ചിയ ചിത്രകാരന്‍റെ കൈകള്‍ വിറച്ചു. അയാളുടെ ബ്രഷ് നിലത്തു വീണു.

ക്ഷുഭിതനായ അയാള്‍ അലറി: "നിന്നോടല്ല ഞാന്‍ പറഞ്ഞ ത്, ഉണരാന്‍. നീ വെറുമൊരു മോഡല്‍. ഞാന്‍ വാടകയ്ക്കെടുത്ത മോഡല്‍. ഞാന്‍ എന്‍റെ ശക്തിദേവതയെ ഉപാസിക്കുകയാണ്. കണ്ണടയ്ക്കു. ഞാന്‍ പറഞ്ഞ പോലെ ഇരിക്കൂ."

ഉണര്‍ന്ന സ്ത്രീരൂപം ഒരു നടുക്കത്തോടെ കണ്ണുകള്‍ പൂട്ടി. അവളുടെ ശ്വാസോച്ഛ്വാസത്തിന്‍റെ നേര്‍ത്ത ചലനമൊഴിച്ചൊക്കെ നിശ്ചലമായി.

ചിത്രകാരന്‍ കുനിഞ്ഞു ബ്രഷെടുത്തു. തെല്ലിട നിശ്ചല നായി രുന്നു. അയാളുടെ അധരങ്ങള്‍ കഠിനമായൊരു വിസ്മയത്തില്‍ അകന്നിരുന്നു. അയാളുടെ കണ്ണുകളില്‍ ശൂന്യാകാശം നിഴലിച്ചു നിന്നു.

മനസ്സില്‍നിന്ന് ആകാശം. ആകാശത്തില്‍നിന്നു വായു. വായുവില്‍ നിന്ന് അഗ്നി. അഗ്നിയില്‍നിന്നു ജലം. ജലത്തില്‍നിന്ന് ഭൂമി.

ഭൂമാതാവേ, ജഗദംബേ, ശക്തീ!

യുഗങ്ങളുടെ തപസ്സില്‍നിന്ന് അടിയന്‍ ഉണര്‍ന്നപ്പോള്‍, നിന്തിരു വടിയുടെ പാദധൂളിയുടെ ശക്തിയും സൗരഭവും അടിയനെ തൊട്ടുണര്‍ത്തിയപ്പോള്‍, അടിയന്‍ കൊതിച്ചു, അമ്മേ നിന്തിരുവടിയുടെ രൂപം, നീയാകുന്ന നാദത്തിന്‍റെ രൂപം അടിയന്നു പ്രത്യക്ഷനായിരിക്കുന്നുവെന്ന്. നിന്തിരുവടി അടിയന്‍റെ വര്‍ണ്ണങ്ങളിലേക്ക് എഴുന്നള്ളിവന്നിരിക്കുന്നുവെന്ന്. പക്ഷേ, തപസ് അപൂര്‍ണ്ണമായിരുന്നുവെന്നോ?


തപസ്സായിരുന്നു സുഖം. തപസ്സിന്‍റെ വേദന ആയിരുന്നു, ശൈത്യം ആയിരുന്നു, ഏകാന്തത ആയിരുന്നു സുഖം. ധ്യാനത്തിന്‍റെ തീവ്രമായ അസഹ്യത ആയിരുന്നു സുഖം.


ഇന്നത്തെ വേദനയാണ് കഠിനം. ഈ ദു:ഖമാണ് അടിയന്ന് അസഹ ്യം.


അമ്മേ, കണ്ണുകള്‍ തുറക്കൂ.


വീണ്ടും ഭൗതികത കണ്ണുകള്‍ തുറന്നു.


പൊടുന്നനെ ശക്തമാ യൊരു വിഭ്രാന്തി യില്‍ ചിത്രകാ രന്‍ പിടഞ്ഞു.


നീയാണോ അമ്മ? ഈ കണ്ണുകള്‍,ഈ മുഖം, ഈ മൂലകള്‍, ഈ നാഭിപ്ര ദേശം ഈ


മൂലാധാ രത്രി കോണം നിന്‍റേതാണോ?


അല്ല, ഒക്കെ ഭൗതിക മാണ്. ഇവള്‍ വെറും മോഡലാ ണ്.


അവളുടെ ഭൗതിക മായ ശരീര ത്തിനു പിന്നില്‍ ഭൗതിക മായ ഭൂമി കിടക്കു


ന്നു, പാറക്കെ ട്ടുക ളില്‍ കാട്ടരു വിക ളില്‍ കാട്ടുപ റവ കളില്‍. കുററിച്ചെടിക


ളില്‍, കുന്നുക ളില്‍, സന്ധ്യ തളംകെ ട്ടിനിന്ന താഴ്വരകളില്‍, ഭൂമി അമര്‍ന്നുകി ടന്നു.


കുന്നുകള്‍ക്കു മീതെ മനസ്സില്‍നി ന്നുത്ഭ വിച്ച നീലിച്ച ആകാശം. ആകാശ ത്തില്‍നിന്നു


വായു. വായുവില്‍നിന്ന് അഗ്നി. അഗ്നിയില്‍നിന്ന് ജലം ജലത്തില്‍നിന്ന് ഭൂമി.


ഭൂമിയില്‍ പിറന്ന അവള്‍ എന്ന ഭൗതിക പദാര്‍ത്ഥ ത്തോടെ അയാള്‍ക്കു വെറുപ്പും


ദേഷ്യവും തോന്നി.


നീ മാംസമാണ്. നീ അറക ളാണ്. നീ ലോമിക കളാ ണ്. നീ അസ്ഥിക


ളാണ്. നീ രോമകൂ പങ്ങ ളാണ്. നീ വെറും സ്ത്രീയാണ്. സ്ത്രീ എന്ന


ഉപഭോ ക്ത്യ വസ്തു. നിന്നെ എനിക്കു പയോ ഗിക്കാം. നിന്‍റെ സ്ത്രൈണതയെ, നീ


നിലവിളിച്ചു നിലവി ളിച്ച് ഒടുവില്‍, ദ്രുതഗ തിയില ശ്വാസോ ച്ഛ്വാസം


ചെയ്ത് കണ്ണുകള്‍ പൂട്ടി, തളര്‍ന്നുകി ടക്കു വോളം, നീ മരിക്കു വോളം, നീ


വെറും മ്യത ദേഹ മാകു വോളം നിന്നെ എനിക്കു പയോ ഗിക്കാം.
നിന്നെ എനിക്കു വരയ്ക്കാം. ഭൗതിക മായ സ്ത്രീസൗന്ദ ര്യം അപ്പാടെ എണ്ണ


ച്ചായ ത്തില്‍ പകര്‍ത്താം.


പക്ഷേ, എനിക്കതു വേണ്ട. എനിക്കു സ്ത്രീയുടെ ചിത്രം വേണ്ട.


ശക്തിയുടെ ചിത്രം മതി. നാദത്തിന്‍റെ ചിത്രം മതി. നാദബ്ര ഹ്മമേ,


നിന്‍റെ ചിത്രം. നാദമാ വുന്ന ശക്തി, പരാശ ക്തി, നിന്‍റെ ചിത്രം.


അപ്പോള്‍ അയാള്‍ക്കു ദേഷ്യം ഇരട്ടി ച്ചു. അയാള്‍ ഗര്‍ജ്ജിച്ചു: "അടയ്ക്കു, നിന്‍റെ


കണ്ണുക ളട യ്ക്കു."


അയാളുടെ വിറയ്ക്കുന്ന കൈകളില്‍നിന്നു ബ്രഷ് വീണ്ടും നിലത്തു വീണു.


അവള്‍ കണ്ണുക ളട ച്ചു.


മഹാത്രിപുരസു ന്ദരീ, അരുതേ, കണ്ണുകള്‍ അടയ്ക്ക രുതേ. അടിയന്‍


പ്രാര്‍ത്ഥിക്കു ന്നു.


നിന്തിരു വടി കണ്ണുകള ടയ്ക്കു മ്പോള്‍ പ്രപഞ്ചം നശിക്കു ന്നു.


തുറക്കു മ്പോള്‍ പ്രപഞ്ചം ഉണ്ടാവു ന്നു. നീ കണ്ണുകള്‍ തുറന്ന തിനാ ലുണ്ടായ ഈ


പ്രപഞ്ചത്തെ പ്രളയ ത്തില്‍നിന്നു രക്ഷിക്കാന്‍ വേണ്ടി, അമ്മേ കണ്ണുകള്‍ തുറക്കു.


പശുപ തിക്കു മാത്രം അധീന മായൊരു ഹ്യദ യത്തോ ടുകൂ ടിയ മഹാ


ദേവീ, നിന്തിരു വടി ഞങ്ങളെ ശുദ്ധീക രിക്കുന്നതി നായി, ഏതു കണ്ണുക ളാല്‍


ശോണന ദം, ഗംഗ, യമൂന എന്നീ പുണ്യ തീര്‍ത്ഥങ്ങ ളുടെ പാപവി നാശ കമായ


സംഗമം സ്യഷ്ടി ക്കുന്നു വോ, ആ ദയാനിര്‍ഭ രമായ കണ്ണുകള്‍, ചുവപ്പ്, വെളുപ്പ്,


കറുപ്പ് എന്നീ വര്‍ണ്ണങ്ങ ളുള്ള ആ ദിവ്യ നേത്ര ങ്ങള്‍ അമ്മേ അട യ്ക്കരുതേ.


വെളുപ്പെന്ന സത്വം.


ചുവപ്പെന്ന രജസ്സ്.


കറുപ്പെന്ന തമസ്സ്.


ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍.


വിഷയ വിര ക്തനായ ത്രിപുരാ ന്തകനെ കാമഭ്രാ ന്തിനാല്‍ ഉന്മത്ത നാ


ക്കാന്‍പോന്ന നിന്‍റെ കാതോള മെത്തുന്ന നേത്രങ്ങള്‍ തുറന്ന്, മഹേശ ്വരി, കടാക്ഷിക്കു. പ്രപ


ഞ്ചത്തെ രക്ഷിക്കു.


അരുതേ, അമ്മേ, കണ്ണുക ളട യ്ക്കരു തേ.


ശ്യംഗാരം, ബീഭത്സം രൗദ്രം, അത്ഭുതം, ഭയം, വീരം, ഹാസ്യം, കരുണം


എന്നിങ്ങനെ എട്ടു രസങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന, എട്ടു രസങ്ങള്‍ കിടന്നു


തിളയ്ക്കു ന്ന, എട്ടു രസങ്ങ ളുടെ വര്‍ണ്ണപു ഷ്പങ്ങള്‍ വിടരു ന്ന, അലൗകിക


സൗന്ദര ്യമുള്ള നിന്‍റെ നേത്രങ്ങ ളുടെ കാന്തി, വിശ്വ സുന്ദ രി, ഞാന്‍ എങ്ങനെ പകര്‍ത്തും?


ദ്രാവിഡ ശിശു വിനെ പ്പോലെ ജഗന്മാ താവേ, നിന്തിരു വടി എന്നെ പാലൂ


ട്ടിയെ ങ്കില്‍.
എങ്കില്‍ നിന്തിരു വടി യുടെ ശക്തമായ കാന്തി ഞാന്‍ ദര്‍ശിക്കു മായി രുന്നു.


ഹിമവ ത്സാനു ക്കളിലി രുന്ന്, നിന്‍റെ സൗന്ദര ്യത്തിന്‍റെ മാസ്മര ലഹരി, നിറങ്ങ


ളുടെ നൂറു ശ്ലോകങ്ങളി ലൂടെ താളരാ ഗല യനി ബദ്ധ മായി ഞാന്‍ ആവിഷ്കരി


ക്കുമാ യിരു ന്നു.


ഇന്നു ഞാന്‍ എന്തു വരയ്ക്ക ട്ടെ? എങ്ങനെ ഞാന്‍ പകര്‍ത്തട്ടെ?


എന്‍റെ ദുര്‍ബ്ബല മായ കൈളില്‍നിന്നു ബ്രഷ് വീണുപോ യിരി ക്കുന്നു. എന്‍റെ


മനസ്സ് മരവി ച്ചുപോ യിരി ക്കുന്നു. എന്‍റെ ഇഡ- പിംഗളകള്‍വഴി ഇററു വീഴുന്ന


അമ്യ തിന്‍റെ തുള്ളികള്‍ നുകര്‍ന്ന് കുണ്ഡലിനീ ശക്തീ, നീ ഉറങ്ങി ക്കിട ക്കുന്നു.


അമ്യ തിന്‍റെ പ്രവാഹം നിറുത്താന്‍വേണ്ടി പത്മാസ നത്തി ലിരു ന്ന്, ഗുദം ഉറ


പ്പിച്ചു. വായുവിനെ മുകളി ലേക്ക് കുംഭകം ചെയ്ത് ഞാന്‍ തപസ്സു ചെയ്തു. നിന്തി


രുവ ടിയെ പഷ്ണിക്കി ടാന്‍. അങ്ങനെ നിന്നെ സുഷുമ്ന യിലൂടെ മുകളി ലേക്ക്


ആവാഹി ച്ചു. സഹസ്ര ദള കമ ലകേ ന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന പ്രാണനു മായി ഇണ


ചേര്‍ക്കാന്‍ ഹിമഗി രിക ന്യേ, ഞാന്‍ കൊതിച്ചു. ആ ഇണചേ രലി ലൂടെ എനിക്കു


ബുദ്ധിപ രമായ പരിണാമം സംഭവി ക്കുമെ ന്ന്, ഞാന്‍ ജ്ഞാനിയാ വുമെ ന്ന്,


നിന്‍റെ ചക്രര ഹസ്യം എനിക്കു വശഗ തമാ വുമെന്ന് ഞാന്‍ ആഗ്രഹി ച്ചു. മഴയ ത്ത്,


വെയില ത്ത്, തണുപ്പ ത്ത്, ഇരുട്ട ത്ത്, ഉടുതു ണിയി ല്ലാതെ വിറയ്ക്കുന്ന ശരീ


രത്തെ മറന്ന്, എനിക്കു ചുററിലും കിടന്നു കിടുങ്ങിയ പ്രപഞ്ചത്തെ മറന്ന്, ആഗ്രഹ നി


വ്യ ത്തിക്കാ യി, നിന്‍റെ രൂപം കാണാന്‍ ശ്രമിച്ച് ജഗദം ബേ, അടിയന്‍ ധ്യാന ലീന


നായി രുന്നു. എട്ട് രസങ്ങ ളുടെ നിറങ്ങള്‍ എന്‍റെ ഉള്‍ക്കണ്‍മുന്നില്‍ നിഴലാട്ടം നട


ത്തി. സത്ത്വ ത്തിന്‍റെ, രജസ്സിന്‍റെ തമസ്സിന്‍റെ വര്‍ണ്ണങ്ങള്‍ എന്‍റെ മുന്നില്‍ അതിദ്രുതം


ചുററി ത്തിരിഞ്ഞു. ശോണന ദവും ഗംഗയും യമൂനയും എന്നെ ചുററി യൊ


ഴുകി.


അവയുടെ പാപനാ ശക മായ സംഗമം ഞാന്‍ കണ്ടോ?


വെളുപ്പും ചുവപ്പും കറുപ്പും ചുററി ത്തിരിഞ്ഞ ചക്രത്തിന്‍റെ രൂപം എന്‍റെ


ഉള്ളില്‍ ഉറച്ചോ?


എട്ടു രസങ്ങള്‍ നിറഞ്ഞ നിന്‍റെ ഭാവവൈ വിധ്യം മായാത്ത മാതിരി എന്‍റെ മന


സ്സില്‍, എന്‍റെ ബുദ്ധിയില്‍; പതിഞ്ഞോ?


നിന്‍റെ ചിത്രത്തിന്‍റെ രഹസ്യം എനിക്കു ലഭിച്ചോ?


ഉണര്‍ന്നപ്പോള്‍,


ഇല്ലെന്നു തോന്നുന്നു.


ത്രിനദി കളുടെ സംഗമം, നിന്തിരു വടി യുടെ രൂപം, ശ്രീചക്രത്തിന്‍റെ രഹ


സ്യം ഒക്കെ എന്നെ വിട്ടൊഴിഞ്ഞു നടന്നു.


ഞാന്‍ ക്യാന്‍വാസ് തയ്യറാ ക്കി. ഞാന്‍ എന്‍റെ ചായക്കു ട്ടുകള്‍ ഒരുക്കി വച്ചു.


എന്‍റെ പണിപ്പു രയില്‍ ഞാനിരുന്നു. എന്‍റെ വിറയ്ക്കുന്ന കൈകള്‍ ബ്രഷേന്തി. ബ്രഷ്


ക്യാന്‍വാസി ന്മേല്‍ സഞ്ചരി ച്ചു. ബ്രഷ് ക്യാന്‍വാസ ന്മേല്‍ ചായത്തിന്‍റെ പോറലു കള്‍
വീഴ്ത്തി. ഭൂമിയിലെ പാതകള്‍പോ ലെ, കാട്ടിലെ അരുവി കള്‍പോലെ ജീവിത പ


ന്ഥാവു കള്‍ പോലെ, അമ്മേ ചായത്തിന്‍റെ ലക്ഷ്യ മില്ലാ ത്ത, രൂപമി ല്ലാത്ത്, അര്‍ത്ഥ


മില്ലാത്ത, വിക്യതമായ ചാലുകള്‍ എന്‍റെ ക്യാന്‍വാസില്‍ ഒഴുകി.


നീ എന്‍റെ ക്യാന്‍വാസി ലേക്ക് എഴുന്ന ള്ളിവ ന്നില്ല. നിന്‍റെ ചക്രത്തിന്‍റെ രഹസ്യം


എനിക്കു വിധേയ മായി ല്ല.


ഞാന്‍ കരഞ്ഞു.


അമ്മേ, ഞാന്‍ കരഞ്ഞു.


നീ എന്‍റെ കരച്ചില്‍ കേട്ടില്ലേ?


കേട്ടെന്നു കരുതി, ഞാന്‍ വീണ്ടും ശ്രമിച്ചു.


ഇല്ല ജഗദംബേ നീ പ്രസാദി ച്ചില്ല.


നീ എന്നെ കടാക്ഷിച്ചി ല്ലെങ്കില്‍, ശബ്ദത്തിന്‍റെയും അര്‍ത്ഥത്തി ന്‍റെയും ആരംഭമേ,


ആദിനാ ദത്തി ന്‍റെയും ആദിവ ചന ത്തിന്‍റെയും ചൈതന ്യമേ, നീ എന്നെ അനുഗ്ര


ഹിച്ചെ ങ്കില്‍ ഞാന്‍ വിജയി ക്കുമാ യിരു ന്നു.
പക്ഷേ, ആ ഭാഗ്യം എനിക്കു നിഷേധി ക്കപ്പെ ട്ടു. എന്‍റെ ശ്രമങ്ങള്‍ പാഴായി.


ആരോ വരച്ച നിന്‍റെ ചക്രത്തില്‍ നോക്കി ഞാന്‍ ഇരുന്നു. പഠിച്ച തെല്ലാം ഞാന്‍


ഓര്‍ത്തു. ഒമ്പതു ചക്രങ്ങ ളുടെ ഇണചേ രലില്‍നിന്നു നാല്‍പ്പത്തി മൂന്നു കോണ


ങ്ങളും ഒരു ബിന്ദുവു മുള്ള ഈ രൂപം ഉണ്ടാവു ന്നു. ശക്തിയു മട അഞ്ചു ചക്രങ്ങള്‍.


ശിവന്‍റെ നാല് ചക്രങ്ങള്‍. അഞ്ചും നാലും ഒന്‍പ ത്. ഒന്‍പതി ലെത്തു ന്നവന്‍ വിജയം


കൈവരി ക്കുന്നു.


ഞാന്‍ ശ്രമിച്ചു. എത്തിയില്ല എത്തിയില്ല. എത്തിയി ല്ല.


എനിക്കെ ത്തണ മമ്മേ, ഒന്‍പതി ലെത്ത ണം.


ചക്രര ഹസ്യ കണ്ടെത്താന്‍വേണ്ടി ശ്രീചക്ര ത്തിനു മുമ്പില്‍ ഉപവി ഷ്ടനാ യപ്പോ


ള്‍ ഞാന്‍ ബുദ്ധിശൂ ന്യ നായി.


നിന്‍റെ രൂപം പകര്‍ത്താന്‍ ബ്രഷേന്തി യപ്പോള്‍ ഞാന്‍ മൂഢനാ യി.


ഒടുവി ലൊടു വില്‍.


ലോകത്തിന്‍റെ മുഴുവന്‍ സൗന്ദര ്യവും നിറഞ്ഞു നില്‍ക്കുന്ന ഒരു സ്ത്രീരൂപത്തെ


ഞാന്‍ എന്‍റെ മോഡലാ ക്കി. അവളെ വരയ്ക്കാന്‍ എനിക്കു കഴിയും. പക്ഷേ, അത് അവ


ളുടെ രൂപമേ ആവുക യുള്ളു. അവള്‍ മനുഷ്യ സ്ത്രീയാണ്. സ്ത്രീ എന്ന ഭൗതിക പ


ദാര്‍ത്ഥമാ ണ്. മഹാത്രി പുര സുന്ദ രി, ദേവസു ന്ദരി മാര്‍ ഒരു നോക്കു


കാണാന്‍ കൊതിക്കുന്ന നിന്‍റെ മാസ്മര സൗന്ദര ്യം, നിന്‍റെ അലൗകി കകാന്തി ഇവളി


ലൂടെ ഞാനെങ്ങനെ കണ്ടെത്തും? എങ്ങനെ ആവിഷ്ക രിക്കും?


അമ്മേ പ്രസാദി ക്കു. കണ്ണുകള്‍ തുറക്കു.


അയാള്‍ ഉറക്കെ നിലവി ളിച്ചു: "തുറക്കു!"
സ്ത്രീ കണ്ണുകള്‍ തുറന്നു പൊടുന്നനെ ചിത്രകാ രന്‍ അന്ധാളിച്ചു ഇവള്‍ അവ


ളാണെന്നു വരുമോ? തനിക്കെ ന്താണീ കിടിലം! ഭൂമി കുലുങ്ങു ന്നുണ്ടോ? ഇവള്‍


ആരാണ്?


ആയാള്‍ തുറിച്ചുനോക്കി. മോഡല്‍, നഗ്നയായ മോഡല്‍, മാദക മായ അവയ


വങ്ങ ളുള്ള മോഡല്‍. സ്ത്രീ. വേശ്യ.


അയാള്‍ പിന്നെയും ക്ഷുഭിത നായി.


"കടന്നുപോകു!" അയാള്‍ അലറി.


ഭയച കിത യായ സ്ത്രീ എണീററു. അവള്‍ ചിത്രകാ രന്‍റെ ദ്യഷ്ടിയില്‍


നിന്നും മറഞ്ഞു.


അയാള്‍ ആകാശത്തിലേക്കു നോക്കി. ആകാശം. വായു. അഗ്നി. ജലം. ഭൂമി.


പഞ്ചഭൂത ങ്ങളുടെ മാതാവേ, ജനനീ, ജഗജ്ജ നനി, കടാക്ഷി ക്കില്ലേ?


അയാളുടെ കണ്ണുകള്‍ ചുററി ത്തിരി ഞ്ഞു. മുടി കാററ ത്തു പ റന്നു.


വലിഞ്ഞു കഴുത്തില്‍ ഞരമ്പു കള്‍ ത്രസിച്ചു. സന്നിപാ തജ ്വരം ബാധിച്ചൊരു


രോഗിയെ പ്പോലെ അയാളുടെ ശരീരം വിറച്ചു തുള്ളി. തുള്ളിത്തു ള്ളി, തന്‍റെ


ചായക്കു ട്ടുകള്‍ക്കു മേല്‍ അയാള്‍ പ്രജ്ഞയ ററു വീണു.


പ്രജ്ഞ വീണ്ടുകി ട്ടിയ പ്പോള്‍ കണ്‍മുമ്പില്‍ വെളുത്ത താടി കണ്ടു. കഷണ്ടി കയ റിയ


ശിരസ്സി മേല്‍ ശേഷിച്ച നരച്ച മുടിനാ രുകള്‍ കണ്ടു. അലൗകി കമായ ആനന്ദം കിടന്നു പത


യുന്ന കണ്ണുകള്‍ കണ്ടു. ചുണ്ടത്തു മാസ്മര മായ


മന്ദഹാസം കണ്ടു.


ഗുരു.


"ഗുരോ!" ചിത്രകാ രന്‍ എണീറ റിരു ന്നു.


" എല്ലാം ഞാനറി ഞ്ഞു." ഗുരു അരുളി ച്ചെയ്തു: അവളെല്ലാം പറഞ്ഞു, നിന്‍റെ


മോഡല്‍."


" അവള്‍ എന്തു പറഞ്ഞു?" ചിത്രകാ രന്‍ തിരക്കി. അവള്‍ എന്താവും പറഞ്ഞി ട്ടുണ്ടാ


വുക എന്താണി വിടെ സംഭവി ച്ചത് എന്നു കണ്ടുപി ടിക്കാന്‍ വേണ്ടി അയാള്‍ വ്യഥാ


ഓര്‍മ്മയില്‍ ചികഞ്ഞു.


"നീ അവളെ ശകാരി ച്ചു" ഗുരു പറഞ്ഞു: " ഒടുവില്‍ അവളെ ഓടിച്ചു."


ചിത്രകാ രന്‍ അത്ഭുത സ്തബ്ധ നായി നോക്കിയി രുന്നു.


ഞാനങ്ങനെ ചെയ്തിട്ടി ല്ലല്ലോ! അയാള്‍ പറഞ്ഞു.


നിനക്ക് ഓര്‍ക്കാന്‍ കഴിയു ന്നില്ല. ഗുരു പറഞ്ഞു: " അതു പോട്ടെ, മറെറാരു


കാര്യ മാണ് എനിക്കു നിന്നോടു പറയാ നുള്ള ത്."


"എന്താണ്?" ചിത്രകാ രന്‍ ജിജ്ഞാസു വായി.


"എനിക്ക് എന്തെങ്കിലും വ്യത ്യാസ മുണ്ടോ?"
"അങ്ങയുടെ കണ്ണുക ളില്‍ അലൗകി കമായ ആനന്ദ ത്തിന്‍റെ അലയ ടിയു


ണ്ട്. അങ്ങയുടെ ചുണ്ടുക ളില്‍ മാസ്മര മായ മന്ദഹാ സമു ണ്ട്."


"ഉവ്വോ? ഉവ്വോ? ഉവ്വോ?


"ഉവ്വ്. ഉവ്വ്. ഉവ്വ്."


"രഹസ ്യമ റിയി ല്ലേ?


"ഇല്ലല്ലോ!"


"ഞാനെത്തി". ഗുരുവിന്‍റെ ശബ്ദം അലൗകി കമായി. ദിവ്യ മാ


യി. അഭൂത പൂര്‍വ്വമായ ശക്തിയും സൗന്ദര ്യവും ആ ശബ്ദത്തില്‍ അലിഞ്ഞു ചേര്‍ന്നി


രിക്കു ന്നുവെന്നു ശിഷ്യന്‍ മനസ്സി ലാക്കി.


ഞാന്‍ ഒന്‍പതി ലെത്തി. ഓം, ശക്തി.


ഗുരുവിന്‍റെ കണ്ണുകള്‍ തന്‍റെ കണ്ണുകളെ തുളച്ച് ഉള്ളറ കള്‍ പരതി.


അവയും തുളച്ച് അപ്പുറ ത്തേക്ക്, പ്രപഞ്ച ത്തിന പ്പുറ ത്തേക്കു നോക്കുക യാണെന്നു ചിത്ര


കാരനു തോന്നി. ആ കണ്ണുകള്‍ ദേവിയെ കാണുക യാണ്. മാണിക്യ ഭാവം


പ്രാപിച്ച പന്ത്രണ്ടു സൂര്യ ന്മാരെ പതിച്ച ഹിമഗി രിസു തയുടെ സുവര്‍ണ്ണകി രീടം


കാണുക യാണ്. വിടര്‍ന്ന കരങ്കു വള പ്പൂ ങ്കുല പോലെ നിബിഡവും മിനുമി


നുമി നുപ്പു ള്ളതും മ്യദു വായ, സാധക രുടെ അജ്ഞതാ ന്ധകാ രത്തെ നശിപ്പി ക്കുന്ന


പരമ ശിവ പത്നി യുടെ ചികുര ഭാരം കാണുക യാണ്. പകലിലെ സ്യഷ്ടി


ക്കുന്ന വലതുകണ്ണും രാത്രിയെ സ്യഷ്ടി ക്കുന്ന ഇടതു കണ്ണും സന്ധ്യയെ സ്യഷ്ടി ക്കുന്ന


സ്വര്‍ണ്ണത്താ മര പ്പൂവിന്‍റെ കാന്തിയു ററ മൂന്നാംകണ്ണും കാണുക യാണ്. അമ


്യത രസം നിറഞ്ഞു മാണി ക്യ ത്തോല്‍ക്കുട ങ്ങളായ വക്ഷോജ ങ്ങള്‍ കാണുക യാ


ണ്. കുംഭീന്ദ്ര രൂപ നായ ഗജാസു രന്‍റെ മസ്തക ത്തില്‍നിന്നെടുത്ത മുത്തുമ ണി


കള്‍ കോര്‍ത്ത മാല കാണുക യാണ്. ഗംഗാന ദിയിലെ ചുഴിയും നീലരോ


മാവ ലിയാ വുന്ന ലതയക്കു തടവും മന്മഥന്‍റെ പ്രതാപാ ഗ്നിക്കു ഹോമകു


ണ്ഡവും രതീദേ വിയുടെ ലീലാഗ ്യഹവും ശിവനേ ത്രങ്ങ ളുടെ തപസ്സി ദ്ധിക്കു


ഗുഹാദ ്വാര വുമായ നാഭിപ്ര ദേശം കാണുക യാണ്. ഗുരുവും വിസ്ത


്യത വുമായ നിതംബപ്രദേ ശവും ഉപനി ഷത്തു കള്‍ക്ക് ശിരോഭൂ ഷണ ങ്ങളായ ദിവ


്യമ രണ ങ്ങളും കാണുക യാണ്. ദേവിയുടെ മൂലാധാര ചക്ര ത്തില്‍ സമയ


മോടൊത്ത് നവര സങ്ങ ളോടെ അത്ഭുത താണ്ഡവം ചവിട്ടുന്ന ആനന്ദഭൈരവ നെ,


പരാശ ക്തിയുടെ ആജ്ഞാച ക്രത്തില്‍ വസിക്കു ന്ന, സൂര്യ ചന്ദ്ര കോടി കളുടെ കാന്തി


പുഞ്ജത്തെ ധരിക്കുന്ന പരശം ഭുവിനെ കാണുക യാണ്. മഹാദേ വിയുടെ സ്വാ


ധിഷ്ഠാ നച ക്രത്തില്‍ മഹാപ്ര ളയ കാലാ ഗ്നിയുടെ അധിഷ്ഠാ താവായ കാല


ഗ്നിരു ദ്രനെ കാണുക യാണ്.


ശിഷ്യന്‍ ഞെട്ടി. ശിഷ്യനു ഗുരുവി നോട് അസൂയ തോന്നി. തന്നോടു തന്നെ


നിന്ദയും സഹതാ പവും തോന്നി. അവിശ ്വസാ ത്തിന്‍റെ അലര്‍ച്ച അയാളില്‍ നിന്നു


പൊട്ടിത്തെ റിച്ചു:
"എത്തിേ യാ?"


"എത്തി." ദിവ്യ മായ ശബ്ദത്തില്‍, ശാന്തമായി ഗുരു മറുപടി പറഞ്ഞു:


"എത്തിയ തിന്‍റെ സുഖത്തില്‍ ഞാന്‍ എന്നെ മറക്കു ന്നു. നിന്നെ മറക്കു ന്നു. പ്രപഞ്ചത്തെ മറ


ക്കുന്നു. എല്ലാമെല്ലാം മറക്കു ന്നു. ഈ ആനന്ദം എനിക്കു പ്രകടി പ്പിക്കാന്‍ വയ്യ. ഈ


അനുഭൂ തിവി ശേഷം എനിക്ക് ആവിഷ്ക രിക്കാന്‍ വയ്യ"


ബോധാബോധങ്ങ ളുടെ അതിര്‍വര മ്പത്തു കാലിടറി നടന്നു കൊണ്ട്,


ഭ്രാന്തിന്‍റെ താഴ്വരങ്ങളില്‍ വേച്ചുവേച്ച് അലഞ്ഞുകൊണ്ട് ചിത്രകാരന്‍ വീണ്ടു അലറി:


"എത്തിയോ? ഒന്‍പതിലെത്തിയോ?


"എനിക്കതു വിശ്വസിക്കാന്‍ വയ്യ. വിശദീകരിക്കാനും വയ്യ. എനിക്കതു വരയ്ക്കാന്‍ വയ്യ.


എഴുതാന്‍ വയ്യ. പറയാന്‍ വയ്യ. പക്ഷേ, ആ സുഖം ഞാന്‍ അനുഭവിക്കുന്നു. ഓം, ശക്തി, ശക്തി!"


ഗുരുവിന്‍റെ ശാന്തഗംഭീരമായ ശബ്ദം ശക്തിമന്ത്രോച്ചാരണത്തില്‍ അലിഞ്ഞു.


"ഒന്‍പതിലെത്തിയെന്നോ?" അസൂയ ചിത്രകാരനായി.


ഗുരു തുടര്‍ന്നു: "മഹാമായേ, നിന്‍റെ കടാക്ഷം. ശക്തിസ്വരൂപിണീ, നിന്‍റെ


കാരുണ്യം. നിന്തിരുവടിയുടെ പാദാരവിന്ദങ്ങള്‍ അടിയന്‍റെമേല്‍ പതിച്ചിരിക്കുന്നു.


അഞ്ചു ശക്തിചക്രങ്ങള്‍. നാലു ശിവചക്രങ്ങള്‍, അഞ്ചും നാലും ഒന്‍പതും."


"എത്തിയോ? എത്തിയെന്നോ? ചിത്രകാരന്‍ അക്ഷമനായി ഗര്‍ജ്ജിച്ചു.


ഗുരു മറെറാരു ലോകത്തായിരുന്നു. അയാളുടെ ശബ്ദം


ഭക്തിനിര്‍ഭരമായിരുന്നു. ദിവ്യമായിരുന്നു. അസാധാരണമായിരുന്നു.


"ജഗന്മാതാവേ, ബ്രഹ്മാവ്, ദേവേന്ദ്രന്‍ തുടങ്ങിയ ദേവന്മാന്‍ ജരാമരണങ്ങളെ


അതിജീവിക്കാന്‍വേണ്ടി അമ്യതപാനം ചെയ്തിട്ടുപോലും പ്രളയകാലത്തു


നശിച്ചുപോവുന്നു. പരമശിവനോ ഉഗ്രമായ കാളകൂടംകഴിച്ചിട്ടുപോലും നശിക്കുന്നില്ല,


മഹാമായേ, നിന്തിരുവടിയുടെ താടങ്കമഹിമകാരണം. ഓം, ശക്തി സ്വരുപിണി!"


ഗുരുവിന്‍റെ ശബ്ദത്തിന്‍റെ ലഹരി ശിഷ്യനെ മത്തുപിടിപ്പിച്ചു. അയാള്‍ ഭാഷ മറന്നു.


ഒരു ഭ്രാന്തനെപ്പോലെ അയാള്‍ പുലമ്പി:


"എത്തിയോ? എത്തിയോ? എത്തിയോ?


അതു കേള്‍ക്കാത്ത ഗുരു തുടര്‍ന്നു: മഹാത്രിപുരസുന്ദരീ, അര്‍പ്പണ


മനോഭാവത്തോടെ അടിയന്‍ ചെയ്യുന്ന യദ്യച്ഛാസല്ലാപങ്ങള്‍ മഹാമന്ത്രജപമായും അടിയന്‍റെ


കൈയുടെ പ്രവ്യത്തികള്‍ സംക്ഷോഭണാദിമുദ്രാ കാരണമായും അടിയന്‍റെ ചലനം


നിന്തിരുവടിക്കു പ്രദക്ഷിണമായും അടിയന്‍റെ അന്നപാനാദിക്രിയകള്‍ നിന്തിരുവടിയുടെ


ഹോമാനുഷ്ഠാനമായും അടിയന്‍റെ ശയനം നിന്തിരുവടിക്കു പ്രണാമമായും; ഇങ്ങനെ


അടിയന്‍റെ എല്ലാ സുഖവിലാസവും നിന്തിരുവടിക്കു പൂജയായി ഭവിക്കട്ടെ! ഓം, ശക്തി,


ശക്തി, ശക്തി!"


ഗുരു ദിവ്യവും നിഗൂഢവുമായ ഒരു ചലനത്തില്‍ എണീററു. നടന്നു.


നടന്നകന്നു. നടന്നകന്നകന്നകന്നകലുന്ന ഗുരുവിനെ നോക്കി. ഇടയ്ക്കിടെ പിന്നാലെ ഓടി.


ഇടയ്ക്കിടെ കൂവിയലച്ചു ശിഷ്യന്‍ പുലമ്പിക്കൊണ്ടിരുന്നു:
"എത്തിയോ? ഒമ്പതിലോ? അഞ്ചും നാലും ഒമ്പത്. ചക്രരഹസ്യം. ചക്രഭേദനം.


ശ്രീവിദ്യ. ശ്രീവിദ്യ എത്തിയോ? എത്തിയോ? എത്തിയോ?


ശിഷ്യന്‍റെ പുലമ്പല്‍ കേള്‍ക്കാതെ ഗുരു നടന്നകന്നു. അയാളുടെ അധരങ്ങളില്‍നിന്ന്


ശക്തിമന്ത്രമായാനാദം അന്തരീക്ഷത്തില്‍ പ്രസരിച്ചു.


മൂടിയിലും താടിയിലും ചായക്കൂട്ടു പുരണ്ട, കണ്ണുകളില്‍ നീരു വററിയ,


മുഖത്തു വികാരങ്ങള്‍ വററിയ, വായില്‍ ഉമിനീരു വററിയ, നാവില്‍ ശബ്ദം വററിയ


ചിത്രകാരനെന്ന ശിഷ്യന്‍ തന്‍റെ കീറിപ്പറിഞ്ഞ, ചായം പുരണ്ട വസ്ത്രങ്ങളില്‍ ഭ്രാന്തനായി


നിലകൊണ്ടു. അയാളുടെ ഭ്രാന്തുപിടിച്ച കണ്ണുകള്‍ അതിവേഗം ചുററിത്തിരിഞ്ഞു.


ചുററിത്തിരിയുന്ന കണ്ണുകള്‍ക്ക് മുമ്പില്‍ അവള്‍ അവതരിച്ചു.


നഗ്നയായ അവള്‍. അവളുടെ വാര്‍കൂന്തല്‍. അവളുടെ വക്ഷോജങ്ങള്‍.അവളുടെ


രോമാവലി. അവളുടെ നാഭിപ്രദേശം. നിതംബം. തുടകള്‍ ചരണങ്ങള്‍.


അമ്മേ, മഹാമായേ, നീയോ?


സ്ത്രീയേ, മാംസപിണ്ഡമേ, നീയോ?


ചിത്രകാരന്‍ കഠിനമായ കോപത്തിന്‍റെ,ഭ്രാന്തിന്‍റെ ചിത്രമായി മാറി. അയാള്‍


തന്‍റെ മോഡലിന്നു നേരെ ജ്വലിച്ചടുത്തു.


അയാളുടെ ഭാവം കണ്ട് അവള്‍ ഭയന്നു. ഓടാന്‍ ശ്രമിച്ചു. അയാള്‍ വിട്ടില്ല.


അയാള്‍ അവളെ കടന്നുപിടിച്ചു. അയാളുടെ മുഖവും കണ്ണുകളും കത്തിയെരിഞ്ഞു.


അയാളുടെ വിരലുകള്‍ അവളുടെ കഴുത്തിലമരും മുമ്പ് അവളുടെ ദീനമായ അപേക്ഷ,


ഒരു നിലവിളിയായി പുറത്തേക്കു വന്നു.


"അരുതേ!.......കൊല്ലരുതേ!......"


ചിത്രകാരന്‍ അതു ശ്രദ്ധിച്ചില്ല. അയാളുടെ ക്രൂരമായ വിരലുകള്‍, ഭ്രാന്തെടുത്ത


വിരലുകള്‍ അവളുടെ കഴുത്തില്‍ ആഴ്ന്നിറങ്ങിയപ്പോള്‍, നിലവിളിയിലെ, അപേക്ഷയിലെ


അക്ഷരങ്ങള്‍ വളഞ്ഞു. ചതഞ്ഞു. അരഞ്ഞു. ചതഞ്ഞരഞ്ഞ അക്ഷരങ്ങള്‍ അലര്‍ച്ചയായി. ഞരക്കമായി.


മൂളലായി. ഒന്നുമല്ലാതായി. നിശബ്ദതയായി. ഒടിഞ്ഞ കഴുത്തുമായി അവള്‍


കാലത്തിന്‍റെ ചുവന്ന മാറിലേക്കു വീണു.


ചിത്രകാരന്‍ അവളെ പിച്ചിച്ചീന്താന്‍ തുടങ്ങി. രക്തം കുടിക്കണം രക്തം. രക്തം.


അയാളുടെ ഗര്‍ജ്ജനം ദിക്കുകളെ നടുക്കി.


മഹിഷാസുരമര്‍ദ്ദിനി, ശക്തിസ്വരൂപിണി, തായേ, മഹാമായേ!

Similar Post You May Like

Recent Post

Blog Archive