സോപാനതത്വം

admin 29-07-2017 12:05 Draft 816

കേരളത്തില്‍ അങ്ങോളമിങ്ങോളം നിറഞ്ഞ് നിന്നതും ഒരേ ഭൂമിശാസ്ത്ര പരിധിക്കുള്ളില്‍ ഒരേ വംശീയ ബോധം പങ്കിട്ടതുമായ പൂര്‍വ്വിക കലാവിശ്വാസങ്ങളുടെ അക്ഷരമാലയും വ്യാകരണവും പരിശോധിച്ച് ഉല്‍ഗ്രഥിക്കാനുള്ള ശ്രമമാണ് ഈ ഗ്രന്ഥത്തില്‍ നടത്തിയിട്ടുള്ളത്.  കലാപരമായ കേരളീയതയുടെ വേരുകള്‍ തേടുന്നത് മുത്തമിഴ് സംസ്കൃതിയിലെ ചേരന്‍റെ സംഭാവന കൂടി കണക്കിലെടുത്തു വേണമെന്ന് ഈ ഗ്രന്ഥം നിഷ്ക്കര്‍ഷിക്കുന്നു. സംഗീതകാര്യവും ഇതിന് അപവാദമല്ല.  'ചേരന്‍റെ നാടകത്തമിഴ്' എന്ന ചൊല്ലിന്‍റെ അര്‍ത്ഥം ഗാനവും കാവ്യവുമായി ബന്ധമില്ലാത്ത തമിഴെന്നാകാന്‍ തരമില്ല. മൂന്ന് ഘടകങ്ങള്‍ക്കുമുള്ള അന്യോന്യതയും അധീശത്വവും പ്രാദേശികതയില്‍ വേരാഴ്ത്തിയതാണ്. മണ്ണുമായുള്ള ഈ ബന്ധത്തിനു ജൈവമായ പേശീദൃഢതയുണ്ട്.  ഇന്ത്യയുടെ സമഗ്ര സാംസ്കാരിക ഘടനയില്‍, അതിന്‍റെ ബൃഹത്തായ ദേശീയ പദ്ധതികളില്‍ തനിമയാര്‍ന്ന ഒരു സ്ഥാനമാണ് കേരളത്തിന് അവകാശപ്പെടാവുന്നത് എന്ന പരിപൂര്‍ണ്ണ ബോധ്യത്തിലാണ് ഈ ഗ്രന്ഥം നിബന്ധിച്ചിട്ടുള്ളത്.

പ്രസാധനം : ഹരിതം ബുക്സ് , മാവൂര്‍ റോഡ്, കോഴിക്കോട് - 4,  ഫോണ്‍ - 9846558989

വില : 135.00

Similar Post You May Like

Recent Post

Blog Archive